മുംബൈ:മഹാരാഷ്ട്രയിൽ നാസിക്-ഗുജറാത്ത് ഹൈവേയിൽ ഞായറാഴ്ച പുലർച്ചെ ആഡംബര ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ 5:30 ഓടെയാണ് അപകടമുണ്ടായത്, പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മഹാരാഷ്ട്രയിലെ ത്രയംബകേശ്വറിൽ നിന്ന് 48 തീർഥാടകരുമായി ഗുജറാത്തിലെ ദ്വാരകയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക









