തിരുവമ്ബാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കാളിയാമ്ബുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി.

തിരുവമ്ബാടി – ആനക്കാം പൊയില്‍ റൂട്ടിലാണ് അപകടം. തിരുവമ്ബാടിയില്‍നിന്ന് ആനക്കാംപൊയിലേലേക്ക് വന്ന ബസ് കലുങ്കില്‍ ഇടിച്ച്‌ പുഴയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തിൽ ഒരു മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഗുരുതരമായി പരിക്കുപറ്റിയവരെ മെഡിക്കൽ കോളേജിലേക്കും ബാക്കിയുള്ളവരെ മുക്കത്തെ ആശുപത്രിയിലേക്കും മാറ്റി. ബസ്സിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിനെ സംബന്ധിച്ച് കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക