വന്ധ്യതാ ചികിത്സാരംഗം ഇന്ന് വളരെയേറെ പുരോഗമിച്ചിട്ടുണ്ട്. വന്ധ്യത സംബന്ധിച്ച്‌ മുമ്ബുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറിയ സമൂഹമാണ് നമ്മുടേത്. പുരുഷ വന്ധ്യതക്ക് പരിഹാരമായി ബീജദാനം പോലും ഇന്ന് പ്രചാരത്തിലുണ്ട്. വന്ധ്യതക്ക് പരിഹാരം എന്ന നിലയില്‍ മാത്രമല്ല, വിവാഹം കഴിക്കാതെയും പ്രണയത്തില്‍ അകപ്പെടാതെയും ഒരു കുഞ്ഞ് വേണമെന്നുള്ള യുവതികളും ബീജദാതാവിനെ തേടാറുണ്ട്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഒരു തൊഴില്‍മേഖലയായി ബീജദാനം മാറികഴിഞ്ഞു.

ബീജദാനം എന്ന തൊഴില്‍ മേഖലയെ കുറിച്ച്‌ അമ്ബരപ്പിക്കുന്ന ചില വിവരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യകാലങ്ങളില്‍ വലിയ പാപമായി കണ്ടിരുന്ന ഒന്നാണ് ബീജദാനം. പിന്നീട് ഒരു സഹായമെന്ന നിലയില്‍ ബീജദാനം പ്രചാരത്തില്‍ വന്നു. അതിനുശേഷം ഇപ്പോള്‍ വലിയൊരു വരുമാന മാർഗമായി ഇത് പരിണമിച്ചിരിക്കുന്നു. ചെറിയ പണമല്ല. അത്യാവശ്യം നല്ല വരുമാനമുണ്ടാക്കാൻ ബീജദാനത്തിലൂടെ സാധിക്കും. ഇന്ത്യയിലെ ബീജദാനത്തിന്റെ സാധ്യതകള്‍ അറിയും മുമ്ബ് വിദേശ രാജ്യങ്ങളിലെ സ്ഥിതി എന്താണെന്ന് നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദേശരാജ്യങ്ങളില്‍, പ്രത്യേകിച്ച്‌ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയയിടങ്ങളില്‍ ബീജദാനം പൊതുവെ മാന്യമായ ഒരു തൊഴിലായി കണക്കാക്കപ്പെടുന്നു. ഉദാഹരണത്തിന്, അമേരിക്കയില്‍ ബീജം ദാനം ചെയ്യുമ്ബോള്‍ 100 ഡോളർ (ഏകദേശം 8,400 രൂപ) വരെ ലഭിക്കുന്നു. കൂടാതെ പ്രതിമാസം 1,500 ഡോളർ (ഏകദേശം 1.26 ലക്ഷം രൂപ) വരെ വരുമാനം നേടാൻ സാദ്ധ്യതയുണ്ട്.കാലിഫോർണിയയിലെ ബീജ ദാതാക്കള്‍ക്ക് ഒരു സാമ്ബിളില്‍ നിന്ന് ഏകദേശ 12,600 രൂപ സമ്ബാദിക്കാൻ കഴിയും, ശരാശരി പ്രതിമാസ വരുമാനം ഏകദേശം 58,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ്. ആറ് മാസമൊക്കെ ബീജം ദാനം ചെയ്യുന്നവർക്ക് ലക്ഷങ്ങള്‍ വരുമാനം ലഭിക്കുമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ശമ്ബളത്തിനു പുറമേ, ദാതാക്കള്‍ക്ക് പലപ്പോഴും സൗജന്യ ആരോഗ്യ പരിശോധനകള്‍, ഫെർട്ടിലിറ്റി പരിശോധനകള്‍, ചിലപ്പോള്‍ വാർഷിക ശാരീരിക പരിശോധനകള്‍ തുടങ്ങിയ അധിക ആനുകൂല്യങ്ങള്‍ ലഭിക്കാറുണ്ട്.

ഇന്ത്യയിലേക്ക് വന്നാല്‍, ബീജ ബാങ്കുകളും ഫെർട്ടിലിറ്റി ക്ലിനിക്കുകളും ഇപ്പോള്‍ സജീവമാണ്. ഡല്‍ഹി, മുംബയ്, ബംഗളൂരു തുടങ്ങിയ വലിയ നഗരങ്ങളില്‍ ബീജ ദാനത്തിലൂടെ പ്രതിമാസം 8,000 മുതല്‍ 15,000 രൂപ വരെ സമ്ബാദിക്കുന്ന പുരുഷന്മാരുണ്ട് എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഒരു ബീജദാതാവിന് 500 മുതല്‍ 2000 രൂപ വരെയാണ് കിട്ടുന്നത്. ഒരാള്‍ ആഴ്ചയില്‍ രണ്ടുതവണ ദാനം ചെയ്തു കഴിഞ്ഞാല്‍, അവർക്ക് മാസത്തില്‍ 4,000 മുതല്‍ 8,000 രൂപ വരെ വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്.

എന്തുകൊണ്ടാണ് ബീജത്തിനും വിലക്കൂടുതലും വിലക്കുറവും എന്നും നമുക്ക് നോക്കാം. ബീജം തെരഞ്ഞെടുക്കുന്ന യുവതികളുടെ ആവശ്യകതയ്ക്കനുസരിച്ചാണ് വില നിർണയിക്കപ്പെടുന്നത്. ബീജത്തിന്റെ ഗുണനിലവാരം, ദാതാവിന്റെ ജോലി, ചർമം, കണ്ണിന്റെ നിറമടക്കമുള്ള ഘടകങ്ങള്‍ ബീജത്തിന്റെ വില നിർണയിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. നല്ല ബീജം വേണമെങ്കില്‍ അല്പം പണച്ചിലവുണ്ടെന്ന് ചുരുക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക