സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരനും വിവാഹിതരാകുന്നുവെന്ന വാർത്തകളില്‍ പ്രതികരിച്ച്‌ അനിരുദ്ധിന്റെ അമ്മാവൻ. ഇരുവരും വിവാഹിതരാകുന്നുവെന്നാണ് അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ ജി മഹേന്ദ്ര വ്യക്തമാക്കിയത്. ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അനിരുദ്ധ് പാവമാണ്. അവർ വിവാഹിതരാകാൻ പോകുന്നുവെന്നാണ് ഞാൻ കേട്ടത്. ആ പെണ്‍കുട്ടി ഒരു സാധാരണക്കാരിയല്ല. വലിയൊരു ടീമിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. പിതാവിന്റെ ബിസിനസ് ജീനുകളാണ് ആ കുട്ടിക്ക് ലഭിച്ചത്. അവർ നല്ല ജോഡിയാണ്. അവർ രണ്ടുപേരും ഒത്തുചേർന്ന് സംഗീത ബിസിനസുമായി മുന്നോട്ടുപോകണം’- എന്നായിരുന്നു വൈ ജി മഹേന്ദ്രയുടെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അനിരുദ്ധ് രവിചന്ദറും കാവ്യയും വിവാഹിതരാകുന്നുവെന്ന വാർത്തകള്‍ മുൻപും പ്രചരിച്ചിരുന്നു. 2024 മുതല്‍ അനിരുദ്ധും കാവ്യയും തമ്മില്‍ പ്രണയത്തിലാണെന്നാണ് വിവരം. സണ്‍ ഗ്രൂപ്പ് ഉടമസ്ഥന്‍ കലാനിധി മാരന്റെ മകളാണ് കാവ്യ മാരന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഐപിഎല്‍ മത്സരങ്ങളില്‍ ഗ്യാലറിയിലെ സജീവ സാന്നിദ്ധ്യമാണ് കാവ്യ. ദക്ഷിണേന്ത്യന്‍ സിനിമകളിലും ബോളിവുഡിലും സംഗീത സംവിധായകനായും ഗായകനായും തിളങ്ങി നില്‍ക്കുന്ന അനിരുദ്ധ് ഓരോ സിനിമകള്‍ക്കും കോടികളാണ് പ്രതിഫലം വാങ്ങുന്നത്. ധനുഷിന്റെ 3 എന്ന ചിത്രത്തിലൂ‌ടെയാണ് അനിരുദ്ധ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ജെയ്‌ലർ, ജേഴ്‌സി, ജവാൻ, ലിയോ, തുടങ്ങിയ സിനിമകളിലെ അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ പിറന്ന ഗാനങ്ങളും വൻ ഹിറ്റായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക