ഒരു തവണ ഒളിച്ചോടിയപ്പോള്‍ സ്വീകരിച്ച ഭർത്താവിനെ ചതിച്ച് യുവതി വിവാഹിതനായ യുവാവിനൊപ്പം രണ്ടാം തവണയും ഒളിച്ചോടി. ചിറ്റാരിക്കല്‍ അരിയിരുത്തിയിലെ കെ. നീതുവും(35),തളിപ്പറമ്ബ് മഴൂരിലെ സുമേഷും ആണ് ഇന്നലെ വീണ്ടും ഒളിച്ചോടിയത്. നീതുവിനെ മഴൂരിലാണ് വിവാഹം ചെയ്തു കൊണ്ടുവന്നത്. ഭർത്താവ് പ്രവാസിയാണ്.
മഴൂരിലുള്ള സുമേഷും യുവതിയും തമ്മില്‍ അടുപ്പത്തിലാവുകയായിരുന്നു. സുമേഷ് വിവാഹിതനാണ്. എന്നാല്‍ നേരത്തെ രണ്ടു പേരും ഒളിച്ചോടിയപ്പോള്‍ നാട്ടുകാർ ഇടപെട്ട് രണ്ടുപേരെയും പിടികൂടി തിരിച്ചുകൊണ്ടുവന്നു. നാട്ടുകാരുടെ മധ്യസ്ഥതയില്‍ നടന്ന ചർച്ചയില്‍ ഇനി ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കില്ലായെന്ന് രണ്ടുപേരും ഉറപ്പ് നല്‍കിയതിനെത്തുടർന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു. നീതു ഒളിച്ചോടിയ വിവരം അറിഞ്ഞത്തിയ ഭർത്താവ് സ്വീകരിക്കുകയും ചെയ്തു.
സുമേഷ് ഭാര്യക്കൊപ്പം വീണ്ടും താമസം തുടങ്ങി. കഴിഞ്ഞദിവസം അവധി കഴിഞ്ഞ് ഭർത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങിയതിന് പിറകെയാണ് നീതുവും സുമേഷും വീണ്ടും ഒളിച്ചോടിയത്. നീതുവിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് കെ. നാരായണൻ ചിറ്റാരിക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സുമേഷ് എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നുവെന്ന് പരാതിയിലുണ്ട്. സുമേഷിനെ കാണാതായത് സംബന്ധിച്ച് ഭാര്യയും ഭാര്യാ സഹോദരനും തളിപ്പറമ്ബ് പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.

















