യുവതിക്കൊപ്പം ലോഡ്‌ജില്‍ മുറിയെടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുമ്ബഴയില്‍ ശനിയാഴ്‌ച്ച വൈകിട്ടാണ്‌ സംഭവം. ആലപ്പുഴ ആദിക്കാട്ടുക്കുളങ്ങര മുട്ടാലി വടക്കേതില്‍ മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്.

ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ്‌ കുമ്ബഴയിലെ സ്വകാര്യ ഹോട്ടലില്‍ ആദിക്കാട്ടുകുളങ്ങര മുട്ടാലി വടക്കതില്‍ വീട്ടില്‍ റജീഷ് റാവുത്തറുടെ മകൻ മുഹമ്മദ്‌ സൂഫിയാനും കലഞ്ഞൂർ സ്വദേശിയായ യുവതിയും മുറിയെടുത്തത്. വൈകിട്ട് 7.30ഓടെ ഇവർ തമ്മില്‍ വഴക്കിട്ടതിന് ശേഷം യുവതി ബാത്റൂമില്‍ പോയ സമയം സൂഫിയാൻ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.യുവതി തന്നെയാണ്‌ ബഹളം വെച്ച്‌ നാട്ടുകാരെ അറിയിച്ചത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന്‌ പോലീസ്‌ എത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോന്നി മെഡിക്കല്‍ കോളജില്‍ പൊതുദർശനത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കി. മാതാവ്: നിസ. സഹോദരി: സഫാന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക