വിവാഹ ശേഷം ഭർത്തൃവീട്ടിലെത്തുന്ന യുവതികളെല്ലാം തന്നെ ഏറെ ഭയത്തോടെയും ബഹുമാനത്തോടെയും നേരിടുന്ന ഒരാളാണ് ഭര്‍ത്താവിന്‍റെ അമ്മ. ഇരുവരും തമ്മിലുള്ള ബന്ധം പോലെയായിരിക്കും പിന്നീട് ആ കുടുംബത്തിന്‍റെ സ്വാസ്ഥ്യം തന്നെ നിശ്ചയിക്കപ്പെടുക. അത്തരമൊരു അനുഭവത്തെ കുറിച്ച് ഒരു യുവതി പങ്കുവച്ച വീഡിയോ പക്ഷേ, നേരെ വിപരീതാര്‍ത്ഥത്തിലാണ് പിന്നീട് പങ്കുവയ്ക്കപ്പെട്ടതും വൈറലായതും.
യഥാര്‍ത്ഥ വീഡിയോയില്‍ നിന്നും മുറിച്ച് മാറ്റിയ ഭാഗങ്ങളോടെയാണ് പിന്നീട് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കഴിഞ്ഞ ജനുവരിയില്‍ ഡൗയിനില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയായിരുന്നു അത്. എന്നാല്‍ പലയിടങ്ങളില്‍ കറങ്ങി ഒടുവില്‍ ഇന്‍സ്റ്റാഗ്രാമം എക്സിലും എത്തിയപ്പോഴേക്കും വീഡിയോയിലെ വിഷയം മറ്റൊന്നായി മാറുകയായിരുന്നു. എക്സിലും ഇന്‍സ്റ്റാഗ്രാമിലും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു ഇമേജ് മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. അതില്‍ കിടന്നുറങ്ങുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും സമീപം ഒരു സ്ത്രീ ഇരുവരെയും നോക്കി നില്‍ക്കുന്നത് കാണാം. ഒപ്പം ‘ദമ്ബതികള്‍ രാത്രി ഉറങ്ങുമ്ബോള്‍ മുറിയിലേക്ക് പതുങ്ങിയെത്തിയ അമ്മായിയമ്മയുടെ വീഡിയോ മരുമകള്‍ പങ്കുവച്ചു.’ എന്നായിരുന്നു എഴുതിയിരുന്നത്.
പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അമ്മായിയമ്മയുടെ ‘വകതിരിവ്’ ഇല്ലായ്മയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കൊണ്ട് രംഗത്തെത്തി. ഇത്തരം അമ്മായിയമ്മമാരാണ് കുടുംബം കലക്കുന്നതെന്നായിരുന്നു ചിലരുടെ കുറിപ്പ്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു.

















