സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ കുറിപ്പ്. പത്താമുദയത്തിന് എകെജി സെന്ററിന്റെ പാലുകാച്ചല്‍ നിശ്ചയിക്കാനും, നിലമ്ബൂരില്‍ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ദിവസം നോക്കാനും സിപിഎം സംസ്ഥാന സെക്രട്ടറി ജ്യോത്സ്യനെ കണ്ടെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തല്‍.

ഒരു മാസത്തിനിടെ മൂന്ന് തവണ എം വി ഗോവിന്ദൻ പ്രശസ്ത ജോത്സ്യൻ മാധവ പൊതുവാളെ കാണാൻ കണ്ണൂർ ജില്ലയിലെ പയ്യന്നൂരില്‍ എത്തിയെന്നും ശക്തിധരൻ പറയുന്നു. സന്ദർശനത്തിന്റെ ഫോട്ടോയും ശക്തിധരൻ പങ്കുവച്ചിട്ടുണ്ട്. ഗോവിന്ദൻ മാസ്റ്ററുടെ ജ്യോതിഷി സന്ദർശനം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിൽ അടക്കം വിഷയം ആകുമെന്ന് ഉറപ്പാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എം വി ഗോവിന്ദൻ മാഷിനൊപ്പം പൊതുവാൾ

Posted by G Sakthidharan on Friday, May 30, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക