സിമന്റ് ഇഷ്ടിക തലയില്‍വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം. സത്താർ ഐലൻഡ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ(34) ആണ് മരിച്ചത്.മുനമ്ബത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്ന് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ഇഷ്ടിക താഴേക്ക് പതിക്കുകയായിരുന്നു. ആര്യയുടെ മകള്‍ക്കും നേരിയ പരിക്കേറ്റിരുന്നു.

ആര്യയും ആറുവയസുകാരിയായ മകളും കഴിഞ്ഞദിവസം വൈകുന്നേരം മുനമ്ബം മാണിബസാറില്‍ ബസ് കാത്ത് നില്‍ക്കവേയായിരുന്നു അപകടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഴ നനയാതിരിക്കാനായി വെച്ച ഷീറ്റിന് മുകളിലായിട്ടായിരുന്നു ഇഷ്ടിക വെച്ചിരുന്നത്. ഇത് ആര്യയുടെ തലയിലേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആര്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക