ആഡംബരത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന കാർ ബ്രാൻഡാണ് ബെന്റ്ലി. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ബെന്റ്ലിയുടെ ആഡംബര എസ് യു വിയായ ബെന്റയ്ഗയുടെ സിഗ്നേച്ചർ എഡിഷൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി. ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്നവർക്ക് മാത്രമുള്ള ഈ കാർ സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ വ്യക്തിയായിരിക്കുകയാണ് പ്രമുഖ വ്യവസായിയായ പോളണ്ട് മൂസ. കാർ ഏറ്റുവാങ്ങാനായി സ്വന്തം നാടായ മലപ്പുറം വളാഞ്ചേരി എടയൂരിലെ ഗ്രൗണ്ടിലേക്ക് ഹെലികോപ്റ്ററില്‍ മരണമാസായാണ് പോളണ്ട് മൂസയും മക്കളും എത്തിയത്. ഇതിന്റെ കിടിലൻ വീഡിയോ അദ്ദേഹം സാമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

സിനിമാ ട്രെയിലർ പോലെയുള്ള വീഡിയോ ഒട്ടേറെ പേരാണ് ലൈക്കും ഷെയറും ചെയ്തത്. മൂസയെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.’വാഹനങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊരു ‘ബീസ്റ്റ്’ കൂടിയെത്തുന്നു. ഞങ്ങളുടെ ഏറ്റവും പുതിയ ബെന്റ്ലി ബെന്റയ്ഗ സിഗ്നേച്ചർ എഡിഷൻ ഔദ്യോഗികമായി ഞങ്ങളുടെ ജന്മനാടായ വളാഞ്ചേരി എടയൂരില്‍ നിലംതൊട്ടു. ഇത് എവിടെയെല്ലാം പോകുന്നോ അവിടെയെല്ലാം ആഡംബരം, കരുത്ത്, സാന്നിധ്യം എന്നിവ പ്രകടമാക്കുന്നു.’ -ഇതാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പോളണ്ട് മൂസ കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോസ് ഗോള്‍ഡ് നിറമുള്ള ബെന്റ്ലി ബെന്റയ്ഗ സിഗ്നേച്ചർ എഡിഷനാണ് മൂസ സ്വന്തമാക്കിയത്. ബെന്റ്ലിയുടെ ഇന്ത്യൻ പ്രതിനിധിയാണ് മൂസയ്ക്ക് വാഹനത്തിന്റെ താക്കോല്‍ കൈമാറിയത്. കാറിന്റെ നമ്ബർ പ്ലേറ്റില്‍ ‘പോളണ്ട് മൂസയ്ക്ക് അഭിനന്ദനങ്ങള്‍’ എന്ന് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ടായിരുന്നു. പത്ത് കോടിയിലേറെ രൂപയാണ് കാറിനായി ചെലവായതെന്നാണ് റിപ്പോർട്ട്.എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയറുള്ള ഫോർ വീല്‍ ഡ്രൈവ് എസ് യു വിയാണ് ബെന്റ്ലി ബെന്റയ്ഗ. നാലര സെക്കൻഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഈ കാറിന്റെ ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്നത് പ്രീമിയം മെറ്റീരിയലുകളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക