ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ അർഷദീപ് സിംഗ് വിവാദത്തില്‍. താരത്തിന്റേതെന്ന് കരുതുന്ന സ്വകാര്യ ഇൻസ്റ്റഗ്രാം ചാറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചോർന്നു. പഞ്ചാബി സ്വദേശിനിയുമായി നടത്തിയ ചാറ്റുകളാണ് ലീക്കായത്.ഇത് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാവുകയും ചെയ്തു.

ഈ യുവതി തന്നെയാണ് അർഷദീപുമായി നടത്തിയ ചാറ്റെന്ന പേരില്‍ ഇവ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളാണ് പ്രചരിക്കുന്നത്.യുവതിയോട് വിശേഷങ്ങള്‍ തിരക്കുന്നതും മറ്റുമായ സന്ദേശങ്ങളാണ് ഇവർ പങ്കുവച്ച സ്ക്രീൻ ഷോട്ടിലുള്ളത്. അതേസമയം ചിലർ വാദിക്കുന്നത് അർഷദീപ് ഈ യുവതിയുമായി പ്രണയത്തിലെന്നാണ്. എന്നാല്‍ ഇതിന് യാതൊരു തെളിവുകളോ ഔദ്യോഗിക സ്ഥിരീകരണമോ ഇല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയോട് പേസർ വീടിന്റെ വിശദാംശങ്ങളും തേടുന്നുണ്ട്. അതേസമയം അർഷദീപ് ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തിന്റേത് തന്നെയാണോ ചോർന്ന ചാറ്റുകളെന്നും വ്യക്തമല്ല. അതേസമയം പേസറുടെ ആരാധകരെ ഇത് രണ്ട് തട്ടിലാക്കി. ചിലർ താരത്തെ വിമർശിച്ചപ്പോള്‍ ചാറ്റ് സൗഹാർദപരമെന്നായിരുന്നു മറ്റു ചിലരുടെ പിന്തുണ. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് താരമായ അർഷദീപിന് ഇംഗ്ലണ്ടിലേക്കുള്ള ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക