എംപിയെന്ന നിലയിലുള്ള അവസാന ദിവസം പാർലമെന്റിലിരുന്നു ബിയർ കുടിക്കുന്നത് സങ്കല്‍പ്പിക്കാനാകുമോ. ഓസ്ട്രേലിയൻ എംപിയായ കൈല്‍ മെക്ഗിൻ സേവന കാലാവധി അവസാനിപ്പിച്ച് പടിയിറങ്ങിയത് ‘ഷൂയി’ എന്ന ബിയർ കുടിക്കല്‍ ആചാരത്തോടെയാണ്. ധരിച്ചിരുന്ന ബൂട്ടില്‍ ബിയർ നിറച്ച് അതില്‍ നിന്ന് കുടിക്കുന്ന വിചിത്രമായ ആചാരമാണ് ഷൂയി.
ഓസ്ട്രേലിയൻ സംസ്കാരത്തിന്റെ ഭാഗമായ ആചാരമാണിത്. ചെരുപ്പ് എന്ന അർഥം വരുന്ന ജർമ്മൻ വാക്കായ ‘ഷൂ’ (schuh) എന്നതില്‍ നിന്നാണ് ഷൂയി എന്ന വാക്കിന്റെ ഉത്ഭവം. മേയ് 21-ന് നടന്ന വിടവാങ്ങല്‍ ചടങ്ങിലാണ് കൈല്‍ ‘ഷൂയി’ ആചരിച്ചത്.പബ്ബുകളിലും മറ്റ് ആഘോഷങ്ങളിലും ജനപ്രിയമായ ഈ രീതി, ആദ്യമായാണ് ഒരു പാർലമെൻ്റ് അംഗം വിരമിക്കല്‍ പ്രസംഗത്തിന് ശേഷം ആചരിക്കുന്നത്.
WA Labor MP Kyle McGinn ended his final day in Parliament by doing a shoey.
— 7NEWS Australia (@7NewsAustralia) May 23, 2025
McGinn, who served two terms as a member for Mining and Pastoral Region, wrapped up his valedictory speech with a very Australian send off when he removed his sneaker, poured beer into it and sculled it.… pic.twitter.com/imdU13yl5l
ചിലർ ഈ ആചാരത്തെ അനൗചിത്യമായി കാണുന്നുണ്ട്. എങ്കിലും, ഓസ്ട്രേലിയൻ സംസ്കാരത്തില്‍ ‘ഷൂയി’ സൗഹൃദപരമായ വിടവാങ്ങല്‍ രീതിയായി തുടരുന്നു. ഫോർമുല വണ്‍ താരമായ ഡാനിയില്‍ റിക്കാർഡോ, 2016-ലെ ജർമ്മൻ ഗ്രാൻ്റ് പ്രിക്സിനുശേഷം തന്റെ റേസിങ് ഷൂവില്‍ ഷാംപെയ്ൻഒഴിച്ച് കുടിച്ചത് ശ്രദ്ധനേടിയിരുന്നു.

















