ബിജെപി തിരുവനന്തപുരം കാട്ടാക്കട മണ്ഡലം ഏരിയാ കമ്മിറ്റി പ്രസിഡന്റിന്റെ ഭാര്യ തൂങ്ങിമരിച്ചു. കുമളിതലയ്ക്കല്‍ കണ്ണന്‍ എന്ന അഭിലാഷിന്റെ ഭാര്യ സരിതയാണ് മരിച്ചത്. രാവിലെ 8 മണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ഭർത്താവ് അഭിലാഷ് മദ്യപിച്ച് തര്‍ക്കം ഉണ്ടാക്കാറുണ്ടെന്നും സരിതയെ എന്നും മര്‍ദ്ദിക്കാറുണ്ടെന്നും സരിതയുടെ പിതാവ് ആരോപിച്ചു. മൂന്ന് ദിവസം മുന്‍പ് സരിതയെയും മക്കളെയും ഭര്‍ത്താവ് അഭിലാഷ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടിരുന്നതായും ആരോപണം ഉയരുന്നുണ്ട്. തുടര്‍ നടപടികള്‍ക്കായി സരിതയുടെ മൃതദേഹം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്ബറുകള്‍ – 1056, 0471- 2552056)

















