മഹാരാജ്ഗഞ്ചിലെ ഹാർഡി ഡോളി ഗ്രാമത്തില്‍ താമസിക്കുന്നവർ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ഒരു ഞെട്ടിക്കുന്ന സംഭവത്തിനാണ്. ഇവിടെയുള്ള ഒരു വീട്ടിലെ ടോയ്‍ലെറ്റ് ടാങ്കിന്റെ അടിയില്‍ നിന്നും മറ്റുമായി പിടികൂടിയത് എഴുപതിലധികം പാമ്ബുകളെയാണ്. നേരത്തെയും ഗ്രാമത്തിലെ വീടുകളില്‍ പാമ്ബുകള്‍ കയറിയിട്ടുണ്ടെങ്കിലും ഇത്രയേറെ പാമ്ബുകളെ ഒരുമിച്ച്‌ ഒരേ വീട്ടില്‍ നിന്നും കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് പലരും.

വീട്ടുടമസ്ഥൻ കുളിമുറി വൃത്തിയാക്കുമ്ബോഴോ മറ്റോ ആണത്രെ ഒരു ശബ്ദം കേട്ടത്. ഇത് അയാളില്‍ കൗതുകമുണ്ടാക്കുകയും അയാള്‍ അവിടമാകെ പരിശോധിക്കുകയും ആയിരുന്നു. അപ്പോഴാണ് വാട്ടർ ടാങ്കിനടിയില്‍ ഒരു പാമ്ബ് ഒളിച്ചിരിക്കുന്നത് കണ്ടത്. ഇതോടെ ഇയാള്‍ പേടിച്ചു. എന്നാലും ചുറ്റിനും നോക്കാനും മറന്നില്ല. ആ സമയത്താണ് അവിടെ ഒന്നോ രണ്ടോ അല്ല അനേകം പാമ്ബുകള്‍ ഉണ്ട് എന്ന് അയാള്‍ക്ക് മനസിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉടനെ തന്നെ അയാള്‍ അയല്‍ക്കാരെ കൂടി വിവരം അറിയിച്ചു. അയല്‍ക്കാരെല്ലാം സംഭവം കേട്ടറിഞ്ഞ് ഇയാളുടെ വീട്ടില്‍ എത്തുകയും ചെയ്തു. എന്നാല്‍, പിന്നീട് ടോയ്ലെറ്റ് ടാങ്കിനടിയില്‍ മാത്രമല്ല, വീട്ടിലെ വെള്ളം കെട്ടിക്കിടക്കുന്ന പല സ്ഥലങ്ങളിലും പാമ്ബുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നത്രെ.

ഉടനെ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തി. മുഴുവൻ പാമ്ബുകളെയും അവർ മാറ്റിയത് മണിക്കൂറുകളുടെ പ്രയത്നത്തിന് ശേഷമാണ്. പിന്നീട് ഇവയെ ജനവാസമില്ലാത്ത അത്രയും ദൂരെ കാട്ടില്‍ ഇറക്കിവിട്ടു.നേപ്പാള്‍ ബോർഡറിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാടുകളും ഉണ്ട്. ഇതിനാലാവാം ഇത്രയധികം പാമ്ബുകള്‍ ഇവിടങ്ങളിലെത്തുന്നത് എന്നാണ് കരുതുന്നത്. മാത്രമല്ല, ചൂട് കൂടിയ സമയമായതിനാല്‍ തന്നെ അതില്‍ നിന്നു രക്ഷ നേടാനും കൂടിയാവാം ഇത് തണുപ്പും വെള്ളവുമുള്ള സ്ഥലങ്ങളിലേക്ക് എത്തുന്നത് എന്നും കരുതുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക