സർവകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകർ സംസ്ഥാന നിയമത്തിനും സർവകലാശാലാ നയങ്ങള്‍ക്കുമെതിരേ പ്രചാരണം നടത്തരുതെന്ന് ഉന്നതവിദ്യാഭ്യാസ ഭേദഗതി നിയമത്തില്‍ വ്യവസ്ഥ. കേന്ദ്രസർക്കാർ നിയമങ്ങള്‍ക്കോ, യുജിസി പോലെ കേന്ദ്രത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നയത്തിനെതിരായുള്ള വിമർശത്തിനോ വിലക്കില്ല. സർവകലാശാലാ ചട്ടങ്ങളില്‍ സംസ്ഥാന നിയമങ്ങളെയും കേന്ദ്ര നിയമങ്ങളെയും വിമർശിക്കുന്നതിന് വിലക്കുണ്ട്.ചട്ടത്തിലെ ഈ വ്യവസ്ഥ നിയമമാക്കിയപ്പോള്‍ കേന്ദ്രവിരുദ്ധ വിമർശത്തിനുള്ള വിലക്ക് ഒഴിവാക്കുകയായിരുന്നു.

നിയമസഭ പാസാക്കിയ സർവകലാശാലാ ഭേദഗതി ബില്‍ ഗവർണറുടെ പരിഗണനയിലാണ്. സർക്കാരുകളുടെ നയത്തെയും നിയമത്തെയും എതിർക്കുന്നതില്‍ കേന്ദ്ര, സംസ്ഥാനവ്യത്യാസം കൊണ്ടുവന്നത് രാജ്ഭവന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഗൗരവത്തോടെയാണ് രാജ്ഭവൻ കാണുന്നത്. സർവകലാശാലയിലെയും കോളേജുകളിലെയും അധ്യാപകർക്കും അവരുടെ സംഘടനകള്‍ക്കും സർവകലാശാലയുടെ മുൻകൂർ അനുമതിയില്ലാതെ ലിഖിതമോ, അച്ചടിച്ചതോ, ഇലക്‌ട്രോണിക് രൂപത്തിലുള്ളതോ ആയ പ്രചാരണ വസ്തുക്കള്‍ കാമ്ബസില്‍ വിതരണം ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യാവുന്നതാണ്. ഇപ്രകാരം വിതരണം ചെയ്യുന്ന വസ്തുക്കള്‍ സർവകലാശാലയുടെ നയത്തിനും സംസ്ഥാന നിയമത്തിനും വിരുദ്ധമാകാൻ പാടില്ലെന്നാണ് പുതിയ നിയമ ഭേദഗതിയിലെ വ്യവസ്ഥ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിലെ യൂണിവേഴ്സിറ്റി ചട്ടങ്ങളില്‍ സർവകലാശാലയുടെയോ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായ പ്രചാരണങ്ങള്‍ നടത്താൻ പാടില്ലെന്ന് അനുശാസിക്കുന്നുണ്ട്. ഒരേ വിഷയത്തില്‍ ചട്ടവും നിയമവും നിലവിലുണ്ടെങ്കില്‍ നിയമത്തിനാണ് പ്രാബല്യം. യുജിസി കരട് റെഗുലേഷനിലെ വ്യവസ്ഥകള്‍ക്കെതിരേ സംസ്ഥാനസർക്കാർ സംഘടിപ്പിച്ച സെമിനാറില്‍ വിസിമാരും അധ്യാപകരും പങ്കെടുക്കുന്നതിനോട് രാജ്ഭവൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഭൂരിഭാഗം വിസിമാരും സെമിനാർ ബഹിഷ്കരിച്ചു. ഇത്തരം തടസ്സം മറികടക്കാനാണ് കേന്ദ്രവിമർശത്തിനുള്ള വിലക്ക് നിയമഭേദഗതിയില്‍ ഒഴിവാക്കിയത്.

സർവകലാശാലാ ഭരണത്തില്‍ സംസ്ഥാന സർക്കാരിന് കൂടുതല്‍ ഇടപെടാൻ കഴിയുംവിധമാണ് നിയമഭേദഗതിയെന്ന പരാതിയും ഉയർന്നിരുന്നു. ചാൻസലറെന്ന നിലയില്‍ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന വകുപ്പുകള്‍ വിവാദ ബില്ലിലുണ്ട്.ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് സർവകലാശാലാ ഭരണത്തില്‍ ഇടപെടാൻ കഴിയുന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വിവാദ വ്യവസ്ഥകളുള്ളതിനാല്‍ ഗവർണർ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കാനാണ് സാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക