അമ്മയുടെ ആഭരണങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ശവസംസ്കാരം നടത്താൻ അനുവദിക്കാതെ ചിതയില്‍ കയറിക്കിടന്ന് മകൻ. മരണപ്പെട്ട അമ്മയുടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴായിരുന്നു സംഭവം. രാജസ്‌ഥാനിലെ കോട്‌പുട്‌ലി- ബെഹ്‌റോർ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ അടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ അമ്മയുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും മൂത്ത മകനെ ഏല്‍പിച്ചതോടെയാണ് മക്കള്‍ തമ്മില്‍ വാക്കുതർക്കം ഉണ്ടായത്. തുടർന്ന് ആഭരണങ്ങള്‍ നല്‍കിയില്ലെങ്കില്‍ ശവസംസ്കാരം നടത്താൻ അനുവദിക്കുകയില്ലെന്ന് മക്കളില്‍ ഒരാള്‍ പറയുകയും ചിതയൊരുക്കിയ സ്‌ഥലത്ത് കയറി കിടക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കഴിഞ്ഞ ദിവസമാണ് രാജസ്‌ഥാനിലെ കോട്‌പുട്‌ലി- ബെഹ്‌റോർ ജില്ലയിയില്‍ 7 ആണ്‍മക്കളുടെ അമ്മയായ ഭൂരിദേവി മരിക്കുന്നത്. ഏഴ് ആണ്‍മക്കളില്‍ ആറ് പേർ ഗ്രാമത്തില്‍ ഒരുമിച്ചാണ് താമസിക്കുന്നത്. അഞ്ചാമത്തെ മകൻ ഓംപ്രകാശ് സ്വത്ത് തർക്കത്തെ തുടർന്ന് ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഗ്രാമത്തിലെ ആചാരം അനുസരിച്ച്‌ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് മരിച്ചയാളുടെ ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ ഊരിയെടുക്കുന്നത്. അത്തരത്തില്‍ ഭൂരിദേവിയുടെ ആഭരണങ്ങള്‍ മൂത്തമകന് കൈമാറിയതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ അമ്മയുടെ ആഭരണങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അമ്മയ്ക്കൊരുക്കിയ ചിതയില്‍ മകൻ കയറി കിടക്കുന്നത് കാണാം.

ആഭരണങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓംപ്രകാശ് സഹോദരങ്ങളോട് വഴക്കുണ്ടാക്കുകയും അമ്മയ്ക്കായി ഒരുക്കിയ ചിതയുടെ മുകളില്‍ കയറി കിടക്കുകയുമായിരുന്നു. വെള്ളി വളകള്‍ കൈമാറിയില്ലെങ്കില്‍ സംസ്‌കാരം നടത്താൻ സമ്മതിക്കുകയില്ല എന്നായിരുന്നു ഓംപ്രകാശിൻ്റെ നിലപാട്. ഗ്രാമവാസികളും കുടുംബാംഗങ്ങളും പ്രശ്‌ന പരിഹാരത്തിനിടപെട്ടെങ്കിലും ഓംപ്രകാശ് വഴങ്ങിയില്ല. ഒടുവില്‍, ആഭരണങ്ങള്‍ സംസ്‌കാരം നടക്കുന്ന സ്‌ഥലത്തേക്ക് കൊണ്ടുവന്ന് ഇയാള്‍ക്ക് കൈമാറിയതിന് ശേഷം മാത്രമാണ് ചടങ്ങുകള്‍ പൂർത്തിയാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക