വൈദ്യുതി ബിൽ അടക്കാൻ ഒരു ദിവസം വൈകിയാൽ മനുഷ്യത്വത്തിന്റെ കണിക പോലും പ്രകടിപ്പിക്കാതെ ഊരുന്ന വൈദ്യുതിവകുപ്പും കെഎസ്ഇബിയും ആണ് കേരളത്തിലുള്ളത്. ഏറ്റവും നിലവാരം കുറഞ്ഞ സേവനം ലഭ്യമാക്കുന്ന ഈ വെള്ളാന ഭീമമായ ശമ്പളപരിഷ്കരണം നടത്തി ജീവനക്കാരെ സന്തോഷിപ്പിക്കുന്നതിന് സാധാരണക്കാരുടെ വൈദ്യുതി നിരക്കിൽ അടിക്കടി വർദ്ധനവും വരുത്താറുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട് പീക്ക് ടൈം ബില്ലിംഗ് എന്ന പേരിൽ രാത്രികാലങ്ങളിൽ അധിക തുക ഈടാക്കുന്നതും വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് പോയിന്റുകളുടെ നിരക്ക് രാത്രിയിൽ 30% വർദ്ധിപ്പിച്ചിരിക്കുന്നതും.

മലയാളിയുടെ ജീവിതം ദുസഹം ആക്കി കൊണ്ടാണ് ഓരോ ദിവസവും പിണറായി സർക്കാരിൻറെ പുതിയ പരിഷ്കാരങ്ങളും നടപടികളും. വൈദ്യുതി വെള്ള കരങ്ങളും, ഭൂനികുതിയും, കെട്ടിട നികുതിയും, സർക്കാർ സേവനങ്ങളുടെയും കോടതി സേവനങ്ങളുടെയും ഫീസും വൻതോതിൽ കൃത്യമായ ഇടവേളകളിൽ വർദ്ധിപ്പിക്കുന്ന സർക്കാർ ക്ഷേമപെൻഷൻ നൽകാൻ എന്ന പേരിൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം പ്രതി ലിറ്ററിന് അധികസെസും ഈടാക്കുന്നുണ്ട്. ഇതൊന്നും പോരാഞ്ഞ് ജി എസ് ടി റെയ്ഡ് എന്ന പേരിൽ വ്യാപാരികൾക്കെതിരെയുള്ള കൊള്ളയും സംസ്ഥാനത്ത് സജീവമാണ്. എന്നാൽ പിണറായി വിജയൻറെ ഇരട്ടചങ്കും സർക്കാരിൻറെ സേവന പ്രതിബദ്ധതയും എല്ലാം വമ്പന്മാർക്ക് മാത്രം അനുകൂലമാകുന്ന രീതിയിലാണെന്ന് വെളിപ്പെടുത്തുന്ന ചില രേഖകളാണ് ഇന്ന് പുറത്തു വന്നിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുറത്തു വന്നിട്ടുള്ള വിവരാവകാശ രേഖ അനുസരിച്ച് കേരളത്തിലെ വൻകിട സ്വകാര്യ ആശുപത്രിഖളും, പത്രമാധ്യമങ്ങളും, സ്വകാര്യ കമ്പനികളും സർക്കാർ കമ്പനികളും പൊതുമേഖല കമ്പനികളും ചേർന്ന് 2000 കോടി രൂപയുടെ കുടിശ്ശികയാണ് കെഎസ്ഇബിയിലേക്ക് അടയ്ക്കാനുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയാൽ പോലും സ്വകാര്യ സ്ഥാപനങ്ങളും മാത്രമായി ആയിരത്തിലധികം കോടി രൂപ അടയ്ക്കാൻ ഉണ്ട്. വൈദ്യുതിവകുപ്പിന്റെ കെടുകാര്യസ്ഥത തന്നെയാണ് കേരളത്തിൽ കെഎസ്ഇബി നഷ്ടത്തിൽ ആകുവാനുള്ള പ്രധാന കാരണം എന്ന് വെളിപ്പെടുത്തുന്ന രേഖയാണ് പുറത്തുവന്നിരിക്കുന്നത്. വമ്പന്മാർക്ക് നേരെ ഇത്തരം കണ്ണുമാറ്റം നടത്തുന്നതിന് പിന്നിൽ സർക്കാരിൻറെ അഴിമതിയും ഉണ്ടോ എന്ന് സംശയങ്ങളും ശക്തമായി ഉയരുന്നുണ്ട്.

തിരുവല്ലയിലെ ബിലീവേഴ്സ് മെഡിക്കൽ കോളേജ് നാലു കോടി 64 ലക്ഷം രൂപ വൈദ്യുതി ഇനത്തിൽ കുടിശിക വരുത്തിയപ്പോൾ എറണാകുളം സിറ്റിയിലെ പ്രമുഖ ആശുപത്രിയായ റെനെ മെഡിസിറ്റി മൂന്നു കോടി 20 ലക്ഷവും അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ മൂന്നുകൊടി 30 ലക്ഷവുമാണ് അടയ്ക്കാൻ ഉള്ളത്. ഹൈലൈറ്റ് മാളിന്റെ വൈദ്യുതി കുടിശ്ശിക 3 കോടി 60 ലക്ഷം ആണ്. കോട്ടയത്തെ പ്രമുഖ പത്രം മാധ്യമമായ മംഗളം വൈദ്യുതി കുടിശിക ഇനത്തിൽ നൽകാനുള്ളത് ഒരുകോടി 30 ലക്ഷം രൂപയാണ്. ആലപ്പുഴ റമദാ- റിസോർട്ടിന് 27 ലക്ഷം രൂപ കുടിശ്ശിക ഉള്ളപ്പോൾ കോട്ടയത്തെ ഡിസി ബുക്സിന് 23 ലക്ഷമാണ് വൈദ്യുതി ബില്ലിൽ കുടിശ്ശിക.

പണം പിരിച്ചെടുക്കുന്നില്ല എന്ന് മാത്രമല്ല കുടിശ്ശിക കണക്കിൽ തർക്കം പറഞ്ഞ കോടതിയിൽ പോകുവാനുള്ള ബുദ്ധിയും വൻകിടക്കാർക്ക് പറഞ്ഞു നൽകുന്നത് വൈദ്യുതി വകുപ്പിന് പ്രമുഖരും സർക്കാരിലെ പ്രമുഖരും ആണെന്നും ആക്ഷേപമുണ്ട്. ഇത്തരത്തിൽ വമ്പൻമാരോട് മാത്രം പ്രതിബദ്ധത കാണിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ കേരളം ഭരിക്കുമ്പോൾ സാധാരണക്കാരന് സംസ്ഥാനത്ത് ഒരു രക്ഷയും ഇല്ല എന്ന് യാഥാർത്ഥ്യവും ജനങ്ങൾക്കും മുമ്പിലുണ്ട്. നിയമ നടപടികൾ സ്വീകരിക്കുന്നതിനും നിയമ പോരാട്ടം നടത്തുന്നതിനും കെഎസ്ഇബിയുടെ അലംഭാവത്തിന് പിന്നിൽ രാഷ്ട്രീയ അഴിമതിക്കുള്ള സാധ്യതകളും തള്ളിക്കളയാൻ ആവില്ല

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക