ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകനായ രോഹിത് ശർമയ്‌ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തില്‍ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നല്‍കിയാണ് ആദരവ്. ഇന്നലെ നടന്ന മനോഹരമായ ചടങ്ങില്‍ രോഹിത്തിന്റെ മാതാപിതാക്കള്‍ തന്നെയാണ് സ്റ്റാൻഡ് അനാവരണം ചെയ്തത്.

ദിവേച്ച പവലിയൻ ലെവല്‍ 3 ഇനി രോഹിത് ശർമ്മ സ്റ്റാൻഡ് എന്ന പേരില്‍ അറിയപ്പെടും. 2011 മുതല്‍ താൻ മുംബൈ ഇന്ത്യൻസ് (MI) ടീമിനൊപ്പം കളിച്ചുവരുന്ന തന്റെ ക്രിക്കറ്റ് യാത്രയില്‍ പങ്കാളികളായ എല്ലാവർക്കും 38 കാരനായ താരം നന്ദി പറഞ്ഞു. തന്റെ പ്രസംഗം അവസാനിക്കുന്നതുവരെ മുംബൈ ടീം കാത്തിരിക്കുകയാണെന്നും പരിശീലനം ആരംഭിക്കാൻ അവർ ആഗ്രഹിക്കുന്നു എന്നും രോഹിത് പറഞ്ഞു.എന്തായാലും ചടങ്ങില്‍ മനോഹരമായി സംസാരിച്ച രോഹിത് ശർമ്മ സ്റ്റേഡിയത്തിന് പുറത്തേക്ക് നടന്നത് അത്ര സന്തോഷിച്ച്‌ അല്ല എന്ന് പറയാം. റിവേഴ്‌സ് ഇറക്കുന്നതിനിടെ തന്റെ വണ്ടി സഹോദരൻ ഉരച്ചതാണ് രോഹിത്തിന്റെ ചൊടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാറിന്റെ ഒരു ഭാഗത്തേക്ക് കാണിച്ച്‌ ഇത് എന്താണ് സംഭവിച്ചതെന്ന് രോഹിത് ചോദിച്ചു. റിവേഴ്‌സ് എടുത്തപ്പോള്‍ സംഭവിച്ചത് ആണെന്നാണ് രോഹിത്തിന്റെ സഹോദരൻ മറുപടി പറഞ്ഞത്. ഉടൻ തന്നെ രോഹിത് സഹോദരനെ കലിപ്പില്‍ നോക്കുന്നതും വിഡിയോയില്‍ കാണാം.

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മത്സരങ്ങള്‍ക്ക് ഇറങ്ങുന്നത്. അതിർത്തിയിലെ സംഘർഷങ്ങള്‍ കാരണം നിർത്തിവെച്ച ലീഗ് ഇനി പുനരാരംഭിക്കും. അടുത്തിടെ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ഇനി മുതല്‍ ഏകദിനത്തിലും ഇന്ത്യൻ പ്രീമിയർ ലീഗിലും മാത്രമാകും കളത്തില്‍ ഇറങ്ങുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക