ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം നമ്ബർ വണ്‍ ആണെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതമാണെന്ന് 2025 ല്‍ കേന്ദ്ര നീതിആയോഗ് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച നീതി ആയോഗിന്റെ റിപ്പോർട്ടില്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവിലെ അവസ്ഥ, സംസ്ഥാന സർവകലാശാലകളെ കുറിച്ചുള്ള അവലോകനം, സംസ്ഥാനങ്ങളുടെയും സംസ്ഥാന സർവകലാശാലകളുടെയും പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠന ഗവേഷണ നിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത എന്നിവ വ്യക്തമാക്കുന്നു.

കേരളത്തിന്റെ അവസ്ഥ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സർവ്വകലാശാല സാന്ദ്രതയില്‍ കേരളം ദേശീയ ശരാശരിയായ 0.8 ല്‍ ആണ്. മാത്രമല്ല തെന്നിന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട് (0.9), കർണാടക (1.1) ആന്ധ്രപ്രദേശ് (0.9) എന്നിവയുടെ പിന്നിലാണ്. കോളേജ് സാന്ദ്രതയുടെ കാര്യത്തിലും കേരളം മറ്റു തെന്നിന്ത്യൻ സംസ്ഥാനത്തെക്കാള്‍ പിന്നിലാണ്. കേരളം 46 ശതമാനം, കർണാടക 66 ശതമാനം, ആന്ധ്രപ്രദേശ് 49 ശതമാനം, തെലുങ്കാന 52 ശതമാനം എന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന 18നും 23നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ ദേശീയതലത്തില്‍ 28.4 ശതമാനം ആയിരിക്കുമ്ബോള്‍ തമിഴ്നാട് 47 ശതമാനവും ഹിമാചല്‍പ്രദേശ് 43 ശതമാനവും, കേരളം 41.3 ശതമാനവും തെലുങ്കാന 40 ശതമാനവും ആണ്. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷണല്‍ റാങ്കിംങ്ങ് ഫ്രെയിംവർക്ക്‌ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച നൂറ് സർവ്വകലാശാലകളില്‍ കേരളത്തില്‍ വെറും നാല് ശതമാനം മാത്രമാണ് മികവുള്ളത്. ഇവിടുള്ള പതിനാല് സർവ്വ കലാശാലകളില്‍ മൂന്ന് സർവകലാശാലകളാണ് ഉയർന്ന അക്രെഡിറ്റേഷന് അർഹത നേടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക