ഉത്തർപ്രദേശിലെ ഹാമിർപൂരില്‍ ഒരു സ്ത്രീ തന്റെ മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു പുരുഷനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു. പരസ്യമായി ചെരുപ്പുകൊണ്ടാണ് സ്ത്രീ അയാളെ ആക്രമിക്കുന്നത്. നിരവധിപേർ ഈ ദൃശ്യങ്ങള്‍ പകർത്തിയെടുത്തു.
ഹാമിർപൂരിലെ മുസ്‌കര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇരയുടെ അമ്മ വെറും 9 സെക്കൻഡിനുള്ളില്‍ ഏകദേശം 15 തവണ പുരുഷനെ ചെരിപ്പുകൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. ആകെ 23 തവണ സ്ത്രീ ചെരിപ്പുകൊണ്ട് പുരുഷനെ അടിച്ചു. ബന്ദ സ്വദേശിയായ ശിവ് കുമാർ സാഹുവിനാണ് ചെരുപ്പുകൊണ്ട് പ്രഹരമേറ്റത്.
അയാള്‍ ആ സ്ത്രീയോട് വിട്ടയക്കാൻ അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെണ്‍കുട്ടിയെ ഇയാള്‍ ശല്യപ്പെടുത്തിയിരുന്നത് പെണ്‍കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. മാത്രമല്ല; പെണ്‍കുട്ടി അമ്മയോട് പരാതിപ്പെട്ടതായും വിവരമുണ്ട്. ഇതോടെയാണ് സ്ത്രീ അയാളെ പിടികൂടി നടുറോഡില്‍, ജനക്കൂട്ടത്തിന് മുന്നില്‍ വെച്ച് മർദ്ദിച്ചത്.
हमीरपुर: मनचले की पिटाई का वीडियो वायरल
— भारत समाचार | Bharat Samachar (@bstvlive) May 12, 2025
🔸 किशोरी से छेड़छाड़ करने पर मां ने शोहदे को सिखाया सबक
🔸 9 सेकेंड में मां ने 15 चप्पलें मार कर किया शोहदे की धुनाई
🔸 परिजनों और किशोरी ने भी बीच सड़क पर युवक की पिटाई की
🔸 आरोपी युवक पिछले कुछ दिनों से किशोरी को परेशान कर रहा था
🔸… pic.twitter.com/l1qYcXwKwb

















