കെഎം മാണിയെയും ജോസ് കെ മാണിയെയും പ്രകീർത്തിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. താൻ ഏറെ ബഹുമാനിക്കുന്ന കണ്ടുപഠിച്ച നേതാവാണ് കെഎം മാണി എന്നായിരുന്നു സണ്ണി ജോസഫിന്റെ ആദ്യ പ്രതികരണം. അദ്ദേഹത്തിൻറെ വികസന കാഴ്ചപ്പാടും കർഷകപക്ഷ നിലപാടും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
ജോസ് കെ മാണിയെയും കെപിസിസി അധ്യക്ഷൻ ലോഭമില്ലാതെ പ്രകീർതിച്ചു. ജോസ് കെ മാണിയുമായും തനിക്ക് നല്ല ബന്ധമാണുള്ളത് എന്ന് പറഞ്ഞ സണ്ണി ജോസഫ് മുന്നണിയിലേക്ക് അവരുടെ പാർട്ടിയെ തിരികെ കൊണ്ടുവരുന്നതിന് രാഷ്ട്രീയ തീരുമാനം വേണം എന്നും അത് തങ്ങൾ ആലോചിക്കുമെന്നും പറഞ്ഞപ്പോൾ തന്നെ വ്യക്തിപരമായി താനത് ഏറെ ആഗ്രഹിക്കുന്നുണ്ട് എന്നും വ്യക്തമാക്കി. തങ്ങൾ അത് ആലോചിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കുന്നുണ്ട്.
‘കേരളാ കോൺഗ്രസ് LDFലേക്ക് പോയപ്പോൾ വിഷമമുണ്ടായി; മാണി സാറൊരു പാഠപുസ്തകം, ജോസുമായി നല്ല അടുപ്പം’‘കേരളാ കോൺഗ്രസ് LDFലേക്ക് പോയപ്പോൾ വിഷമമുണ്ടായി; മാണി സാറൊരു പാഠപുസ്തകം, ജോസുമായി നല്ല അടുപ്പം: തിരികെ കൊണ്ടുവരുന്ന കാര്യം ആലോചിക്കും’: സണ്ണി ജോസഫ്’ | Sunny Joseph | KPCC President | Interview
Posted by MediaoneTV on Tuesday, May 13, 2025

















