ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷത്തിന് ദിവസങ്ങള്‍ക്ക് ശേഷം, ഇന്ത്യൻ സായുധ സേന ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ കോണ്‍ഫറൻസ് ഹാളില്‍ സംസ്കൃത താളം പ്രതിധ്വനിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.എന്നാല്‍ ഡയറക്ടർ ജനറല്‍ മിലിട്ടറി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്ബ്, ‘ശിവ താണ്ഡവം’ എന്ന ഗാനം മുഴക്കി.
2008 ലെ മുംബൈ ആക്രമണം മുതല്‍ കഴിഞ്ഞ മാസം ഏപ്രിലില്‍ പഹല്‍ഗാമില്‍ നടന്ന കൂട്ടക്കൊല വരെയുള്ള ഓരോ ഭീകരാക്രമണത്തിനും ഇന്ത്യ എങ്ങനെ പ്രതികരിച്ചുവെന്ന് ഒരു മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പ് കാണിച്ചുതന്നു. “നമ്മുടെ മണ്ണില്‍ ഭീകരത പടരുമ്ബോള്‍ ഇന്ത്യയുടെ ആത്മാവ് ഉണരും. ഇന്ത്യ ശക്തിയോടെ മാത്രമല്ല, അചഞ്ചലമായ ദൃഢനിശ്ചയത്തോടെയും പ്രതികരിക്കും,” വീഡിയോയിലെ സന്ദേശം പറയുന്നു.
अविचल संकल्प, निर्णायक प्रतिकार।
— ADG PI – INDIAN ARMY (@adgpi) May 11, 2025
Unwavering Resolve,
Decisive Action.#OperationSindoor#JusticeServed#IndianArmy pic.twitter.com/R5oE173WIn
ഉറി ആക്രമണത്തിന് ഇന്ത്യൻ സായുധ സേന സർജിക്കല്‍ സ്‌ട്രൈക്കുകളോടെ എങ്ങനെ തിരിച്ചടിച്ചു എന്ന് ഇത് കാണിച്ചുതന്നു. 26/11 ആക്രമണങ്ങളുടെയും പാകിസ്ഥാൻ പ്രദേശത്തെ ആഴത്തിലുള്ള ഭീകര കേന്ദ്രങ്ങളില്‍ ബോംബെറിഞ്ഞതിന്റെയും ശക്തമായ ദൃശ്യങ്ങള്‍ സബ്‌ടൈറ്റിലുകളിലൂടെ ദൃശ്യവല്‍കരിച്ചു. ഭീകരത പാകിസ്ഥാന് കനത്ത വില നല്‍കേണ്ടിവരും എന്ന് കാട്ടിയാണ് വീഡിയോ അവസാനിപ്പിച്ചത്.

















