ഇന്ത്യയും പാകിസ്താനും തമ്മില്‍ രൂക്ഷമായ സംഘർഷം തുടരുന്നതിനിടെ പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്ന് റിപ്പോർട്ട്. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്) ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ ഇടത്തേക്ക് മാറ്റിയെന്നുമാണ് പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
അസിം മുനീറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയെന്നും സൈനിക കോടതിയില്‍ വിചാരണ നേരിടേണ്ടിവരുമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ചെയർമാൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി, ജനറല്‍ ഷഹീർ ഷംസാദ് മിർസ പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റുവെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പാക്കിസ്ഥാനില്‍ ബലൂച് ലിബറേഷൻ ആര്‍മി ആക്രമണം നടത്തുന്നതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്വറ്റ ബിഎല്‍എ പിടിച്ചെടുത്തതായും സൈനിക കേന്ദ്രം പിടിച്ചെടുത്തതായുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പിന്നാലെ പാകിസ്ഥാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇസ്ലാമാബാദ്, ലാഹോർ, സിയാല്‍കോട്ട് എന്നിവിടങ്ങളില്‍ ഇന്ത്യ വൻ ആക്രമണം നടത്തിയതിനെത്തുടർന്നാണ് പാക് സര്‍ക്കാര്‍ രാജ്യമെമ്ബാടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ എല്ലാം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ എല്ലായിടങ്ങളും ഇരുട്ടിലാണ്.

















