പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള പരിപാടിയുടെ ഉദ്ഘാടകന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ കായിക പരിശീലന പദ്ധതിയാണ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുക.പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ മഹാരാഷ്ട്ര ഗവര്‍ണറെ ക്ഷണിച്ചതെന്നാണ് വിവരം.

ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കേരള ഗവര്‍ണറെ ക്ഷണിച്ചതും വിവാദമായിരുന്നു. പലപ്പോഴും ചാണ്ടി പിണറായി സ്തുതികളും കോൺഗ്രസ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പലവട്ടം ഇതിനെതിരെ പ്രവർത്തകരും നേതാക്കളും രംഗത്തുവന്നിട്ടും ചാണ്ടി കൂസൽ ഇല്ലാതെ രാഷ്ട്രീയ എതിരാളികളെ ഉമ്മൻചാണ്ടിയുടെ പേരിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിലേക്ക് ക്ഷണിക്കുന്നത് കോൺഗ്രസ് വൃത്തങ്ങളെ ആകെ അമ്പരപ്പിക്കുന്നുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപി തമിഴ്നാട് ഘടകത്തിന്റെ മുൻ അധ്യക്ഷനും ആർഎസ്എസിന്റെ അടിയുറച്ച വക്താവുമാണ് സിപി രാധാകൃഷ്ണൻ. 1998, 1999 വർഷങ്ങളിൽ തമിഴ്നാട്ടിലെ കോയമ്പത്തൂർ സീറ്റിൽ നിന്നും വിജയിച്ച് 2004 വരെ രാധാകൃഷ്ണൻ ലോക്സഭാ അംഗമായിരുന്നു. മഹാരാഷ്ട്ര ഗവർണർ ആകുന്നതിനു മുമ്പ് ജാർഖണ്ഡിലും ഇദ്ദേഹം ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2020 മുതൽ 2022 വരെ കേരളത്തിലെ ബിജെപി പ്രഭാരിയായും പ്രവർത്തിച്ച ആളാണ് സി പി രാധാകൃഷ്ണൻ. ഇങ്ങനെ കേരളത്തിൽ അടക്കം ബിജെപിക്ക് വേണ്ടി ശക്തമായി പ്രവർത്തിച്ച ആർഎസ്എസ് പശ്ചാത്തലം ഉള്ള ആർഎസ്എസ് നേതാവിനെ ഉമ്മൻചാണ്ടിയുടെ പേരിലുള്ള ചടങ്ങിലേക്ക് കോൺഗ്രസ് എംഎൽഎയായ മകൻ ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി എത്തിക്കുന്നത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ തീരുമാനമെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക