ഓരോ ദിനവും പുതിയ പുതിയ പരീക്ഷണങ്ങള്‍ക്ക് വേദിയാകാറുണ്ട് സോഷ്യല്‍ മീഡിയ(whiskey). വിജയിച്ചതായാലും പരാജയപ്പെട്ടതായാലും ഇത്തരം പരീക്ഷണ വീഡിയോകളെ സോഷ്യല്‍ മീഡിയ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അത്തരത്തിലുള്ള പരീക്ഷണം നടത്തി വിജയിച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
പരീക്ഷണം നടത്തുന്നതിനായി ഒരു സ്ലൈഡിലേക്ക് ഒരു തുള്ളി വിസ്കി എടുക്കുകയും ശേഷം അതിലേക്ക് ഒരു തുള്ളി ബാക്ടീരിയ കലർന്ന ദ്രാവകം ഒഴുകുന്നതും കാണാം. തുടർന്ന് ലെൻസ് ഉപയോഗിച്ച് നിരീക്ഷിക്കുമ്ബോള്‍ ബാക്ടീരിയകള്‍ തലങ്ങും വിലങ്ങും ഓടി ഒടുവില്‍ നിശ്ചലമാകുന്നത് കാണാം. അതായത് ബാക്ടീരിയകള്‍ ചത്ത് പോകുന്നു. ‘microworlddiscovery’ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലാണ് ഈ പരീക്ഷണ വീഡിയോ പങ്കിട്ടത്. 141,000-ത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.
ഒരു തുള്ളി വിസ്കിയിലേക്ക് ഒരു തുള്ളി ബാക്ടീരിയകളെ കടത്തി വിട്ട്, ശേഷം എന്ത് സംഭവിക്കുമെന്ന് അറിയാനായിരുന്നു പരീക്ഷണം നടത്തിയത്. എന്നാല്‍ പരീക്ഷണത്തിന് ശേഷമുള്ള ഫലം കണ്ടപ്പോള്‍ ഉപയോക്താക്കളില്‍ പലരും അതിനെ തമാശയായാണ് നോക്കി കണ്ടത്. രസകരമായ ഒട്ടനവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നു.
“തീർച്ചയായും എന്റെ പ്രിയപ്പെട്ട അണുനാശിനി”, “എന്റെ തലച്ചോറിലെ കോശങ്ങളെ അത് ഇങ്ങനെ ആയിരിക്കും ബാധിക്കുന്നത്.” “നിങ്ങളുടെ കുടലില്‍ ബാക്ടീരിയകള്‍ ആവശ്യമാണ്, നിങ്ങളുടെ കുടലിലെ എല്ലാ ബാക്ടീരിയകളെയും തല്‍ക്ഷണം ഇല്ലാതാക്കാൻ ഒരു മാർഗമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് നല്ലതല്ല” “വിസ്കി എന്ന വാക്കിന്റെ അർത്ഥം ‘ജീവജലം’ എന്നാണ്. വിസ്കി വാറ്റിയെടുത്തതിനെക്കുറിച്ച് ആദ്യമായി രേഖാമൂലമുള്ള രേഖകള്‍ കൈവശം വച്ച ഐറിഷ് സന്യാസിമാരാണ് ഇതിന് പേര് നല്‍കിയത്. ഇത് കുടിച്ചവർ കൂടുതല്‍ കാലം ജീവിച്ചിരുന്നു എന്നാണ് കഥ” – തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക