ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഇന്നലെ എക്സൈസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായതോടെയാണ് മോഡല്‍ സൗമ്യ വാർത്തകളില്‍ നിറഞ്ഞത്. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ തസ്ലിമ സുല്‍ത്താനുമായി യുവതിക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇവരെ എക്സൈസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. തസ്ലീമയും സൗമ്യയുമായുള്ള സാമ്ബത്തിക ഇടപാടുകളെ സംബന്ധിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍, തസ്ലീമയുമായുള്ളത് ലഹരി ഇടപാടല്ല, ലൈംഗികഇടപാടെന്ന് സൗമ്യ മൊഴി നല്‍കി എന്ന തരത്തിലും വാർത്തകള്‍ പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സൗമ്യ ഇത്തരം വാർത്തകള്‍ നിഷേധിക്കുകയും ചെയ്തു.
ആരാണ് സൗമ്യ?
പാലക്കാട് കണ്ണാടി സ്വദേശിനിയാണ് മുപ്പത്താറുകാരിയായ സൗമ്യ. പാലക്കാടാണ് സ്വദേശമെങ്കിലും ഏറെ നാളായി കൊച്ചിയിലാണ് താമസം. ഇൻസ്റ്റയില്‍ റീല്‍സുകളിട്ട് ഏറെ ഫോളോവേഴ്സിനെ സ്വന്തമാക്കിയ യുവ മോഡലാണ് ഈ യുവതി. ആറു വർഷമായി വൈറ്റില പൊന്നുരുന്നിയിലെ ഫ്ലാറ്റിലാണ് താമസം.
സൗമ്യ മാധ്യമങ്ങളോട് പറഞ്ഞത്:
തസ്ലീമയുമായി ഉള്ളത് ചരിചയം മാത്രമാണെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സൗമ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. തസ്ലീമയുമായി സാമ്ബത്തിക ഇടപാടുകളില്ലെന്നും റിയല്‍ മീറ്റ് എന്താണെന്ന് അറിയില്ലെന്നും മോഡല്‍ വ്യക്തമാക്കി. താൻ സനിമാ മേഖലയില്‍ നിന്നുള്ള ആളല്ല. വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചാല്‍ വരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തസ്ലീമയുടെ ഇടപാടുകള്‍ എന്താണെന്ന് അറിയില്ലെന്നും സൗമ്യ പറയുന്നു.ഷൈനുമായും ശ്രീനാഥ് ഭാസിയുമായും സാമ്ബത്തിക ഇടപാടില്ല. ഷൈനിനെയും ശ്രീനാഥ് ഭാസിയെയും സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയമാണ്. ലഹരി ഇടപാടുമായി ഒരു ബന്ധവുമില്ല. സൗഹൃദം മാത്രമാണ് ഷൈനും ശ്രീനാഥ് ഭാസിയുമായുള്ളത്. തസ്ലീമയെ കൊച്ചിയില്‍ വെച്ചുള്ള പരിചയുണ്ട്. അവരുടെ വ്യക്തിപരമായ മറ്റു ഇടപാടുകളെക്കുറിച്ചൊ മറ്റു കാര്യങ്ങളോ അറിയില്ല. ആറുമാസമായി തസ്ലീമയുമായി പരിചയമുണ്ട്. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മാത്രമാണ് ഇവരുമായുള്ളതെന്നും സൗമ്യ പറയുന്നു.
റിയല്‍ മീറ്റും പെണ്‍വാണിഭവും:
തസ്ലീമയുമായി ലഹരി ഇടപാടുകളില്ലെന്നും ലൈംഗിക ഇടപാടുകളുണ്ടെന്നും സൗമ്യ എക്സൈസിന് മൊഴിനല്‍കിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരിുന്നു. തസ്ലീമയുമായി പെണ്‍വാണിഭ ഇടപാടെന്ന് മോഡല്‍ എക്സൈസിന് മൊഴി നല്‍കിയെന്നായിരുന്നു റിപ്പോർട്ട്. തസ്ലീമയുമായി നടത്തിയ സാമ്ബത്തിക ഇടപാടുകള്‍ ഇതുമായി ബന്ധപ്പെട്ടതാണെന്നും യുവതി വെളിപ്പെടുത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു. തസ്ലീമയുടെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന് വെളിപ്പെടുത്തിയ സൗമ്യ പക്ഷേ തസ്ലീമയുടെ പെണ്‍വാണിഭത്തെ കുറിച്ച് എക്സൈസിനോട് തുറന്നുപറഞ്ഞെന്നും റിപ്പോർട്ടില്‍ പറയുന്നു. അഞ്ച് വർഷമായി തസ്ലീമയുമായി ബന്ധമുണ്ട്. നടൻമാരെ അറിയാം. റിയല്‍ മീറ്റ് എന്ന കോഡ് ഉപയോഗിച്ചാണ് പെണ്‍വാണിഭ ഇടപാടെന്നും സൗമ്യ മൊഴി നല്‍കി. എന്നാല്‍ എക്സൈസ് സംഘം മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ലഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്ന മൊഴിയാണ് ഷൈൻ നല്‍കിയത്. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സൗമ്യ എന്നിവരെ മൂന്ന് മുറിയില്‍ ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂർ പിന്നീട്ടു. ഇതിനിടെ ഷൈനിന്റെയും ശ്രീനാഥ് ഭാസിയുടെയും മാതാപിതാക്കള്‍ എക്സൈസ് ഓഫീസില്‍ എത്തി. ഡി അഡിക്ഷൻ സെന്ററിലെ ചികിത്സാ രേഖകളുമായാണ് ഷൈനിന്റെ മാതാപിതാക്കള്‍ എത്തിയത്.










