ലോക നൃത്തദിനത്തില്‍ തന്റെ നൃത്തപരീശീലന വീഡിയോ പങ്കുവെച്ച്‌ ചലച്ചിത്ര താരം മഞ്ജു വാര്യർ. വീട്ടില്‍ കുച്ചിപ്പുഡി അഭ്യസിക്കുന്നതിന്റെ സ്വയം പകർത്തിയ വീഡിയോയാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഗൗരവത്തോടെ പരിശീലിക്കുന്നതിനിടെ ചുവടുകള്‍ മറന്നുപോയ മഞ്ജു അത് മനസ്സിലാക്കി ചെറുചിരിയോടെ നൃത്തം തുടരുന്നതാണ് വീഡിയോയില്‍.

ഇപ്പോഴും തെറ്റുകള്‍ വരുത്തുകയും അവയില്‍നിന്ന് പഠിക്കുകയും ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ ഏറ്റവും മികച്ച ഗുരു എന്ന് പറഞ്ഞുകൊണ്ട് താരത്തിന്റെ നൃത്താധ്യാപികയായ ഗീതാ പത്മകുമാറിനെയും പോസ്റ്റില്‍ മെൻഷൻ ചെയ്തിട്ടുണ്ട്.ഇൻസ്റ്റഗ്രാമില്‍ പോസ്റ്റായും സ്റ്റോറിയായും ഷെയർ ചെയ്ത വീഡിയോ ഗീതാ പത്മകുമാർ റീഷെയർ ചെയ്തിട്ടുണ്ട്. വീഡിയോ പങ്കുവെച്ച്‌ നിമിഷങ്ങള്‍ക്കകംതന്നെ നിരവധിപേരാണ് അഭിനന്ദിച്ചും നടിക്ക് സ്നേഹം പകർന്നും രംഗത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക