കാമുകിയുമായി വഴക്കുണ്ടായതിന് പിന്നാലെ ഹോട്ടലിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍ സൃഷ്ടിക്കുന്നത്. ന്യൂസ്‌ഫ്ലെയറിലെ റിപ്പോർട്ട് അനുസരിച്ച്‌, ഹുനാൻ പ്രവിശ്യയിലെ ചാങ്‌ഷ സിറ്റിയിലെ യുഹുവ ജില്ലയില്‍ ഏപ്രില്‍ 16 ന് പുലർച്ചെ ഒരു മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

വൈറലാകുന്ന ക്ലിപ്പില്‍, ചൈനയിലെ ഒരു ഹോട്ടലിന്റെ ഒന്നാം നിലയില്‍ യുവതിയും യുവാവും തമ്മില്‍ വഴക്കിടുന്നത് കാണാം. വീഡിയോ തുടരുമ്ബോള്‍ യുവാവ് തന്റെ ബാക്ക്‌പാക്ക് താഴേക്ക് വലിച്ചെറിയുന്നതും തുടർന്ന് ജനാലയുടെ ചില്ലു പൊട്ടിച്ചു മുകളില്‍ നിന്നു താഴേക്ക് ചാടുന്നതുമാണ് കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടയില്‍ യുവതി കാമുകനെ തടയാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ശ്രമം പരാജയപ്പെടുകയും യുവാവ് ചാടുകയുമായിരുന്നു. പിന്നീട്, ഹോട്ടല്‍ ജീവനക്കാർ സംഭവം സ്ഥിരീകരിക്കുകയും യുവാവ് നഷ്ടപരിഹാരം നല്‍കിയെന്നും വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക