തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാർ കത്തി നശിച്ചു. പാലിയേക്കര ടോള്‍ പ്ലാസയോട് ചേർന്ന് ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കൊച്ചിയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കാറിനാണ് തീ പിടിച്ചത്.

ഓടിക്കൊണ്ടിരിക്കവേ കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട് കാർ നിർത്തി യാത്രക്കാർ ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ കാറില്‍ തീ കൂടുതല്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. പിന്നീട് കാർ പൂർണ്ണമായി കത്തി നശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക