ദിവസങ്ങള്‍ക്ക് മുമ്ബാണ് ഉത്തര്‍പ്രദേശിലെ അലിഗഡില്‍ മകളുടെ പ്രതിശ്രുത വരനൊപ്പം അമ്മ ഒളിച്ചോടിയത്. വിവാഹത്തിന് ഒമ്ബത് ദിവസം മുമ്ബാണ് വധുവിന്റെ അമ്മയായ സപ്നയും മകളുടെ പ്രതിശ്രുത വരൻ രാഹുലും ഒളിച്ചോടിയത്.സംഭവത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.

ഒളിച്ചോട്ടത്തിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വധുവിന്റെ ആഭരണങ്ങളും വിവാഹത്തിനായി സൂക്ഷിച്ചുവച്ചിരുന്ന പണവും കൊണ്ടാണ് സപ്നയും രാഹുലും സ്ഥലംവിട്ടതെന്ന് കാണിച്ചായിരുന്നു പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസെടുത്തതിന് പിന്നാലെ കമിതാക്കള്‍ പൊലീസില്‍ കീഴടങ്ങി. മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ പീഡനം മൂലം മനംമടുത്താണ് ഭാവി മരുമകനൊപ്പം ഒളിച്ചോടിയതെന്നാണ് സപ്ന പൊലീസിനോട് പറഞ്ഞത്. മകളും ഇടയ്ക്കിടെ തന്നോട് വഴക്കിടാറുണ്ടായിരുന്നുവെന്നും സപ്ന മൊഴി നല്‍കി.

കേസെടുത്തതിനാലാണ് തിരിച്ചുവന്നതെന്നും എന്തൊക്കെ സംഭവിച്ചാലും കാമുകനായ രാഹുലിനൊപ്പമേ ജീവിക്കുകയുള്ളൂവെന്നാണ് സപ്ന പറയുന്നത്. മാത്രമല്ല പോകുമ്ബോള്‍ മകളുടെ ആഭരണങ്ങളോ പണമോ കൊണ്ടുപോയിട്ടില്ല. 200 രൂപയും മൊബൈല്‍ ഫോണും മാത്രമേ തന്റെ കൈവശമുണ്ടായിരുന്നുള്ളൂവെന്നാണ് ഈ സ്ത്രീ പറയുന്നത്.

സപ്ന ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടുമാത്രമാണ് താൻ കൂടെപ്പോയതെന്നാണ് രാഹുലിന്റെ പ്രതികരണം. ആദ്യം ലക്നൗവിലേക്കും അവിടെനിന്ന് മുസാഫർപുരിയിലേക്കുമാണ് പോയത്. തങ്ങള്‍ക്കെതിരെ കേസെടുത്തെന്ന് അറിഞ്ഞതോടെ തിരികെപ്പോരുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. സപ്നയെ വിവാഹം കഴിക്കുമെന്നും ഇയാള്‍ വ്യക്തമാക്കി. ഇന്നലെയായിരുന്നു രാഹുലിന്റെയും സപ്നയുടെ മകളുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. ആളുകളെയെല്ലാം ക്ഷണിക്കുകയും ചെയ്‌തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക