തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പലപ്പോഴും പരിമിതമായ അധികാരങ്ങൾ മാത്രമേയുള്ളൂ. ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പ്രവർത്തനം മാത്രമാണ് പലപ്പോഴും ഇത്തരക്കാർ കാഴ്ചവയ്ക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ് പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ രാമപുരം പഞ്ചായത്ത് ചിറകണ്ടം വാർഡിലെ മെമ്പർ ആൽബിൻ ഇടമനശ്ശേരി.

യൂത്ത് കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയായ ഈ യുവാവ് വ്യത്യസ്തമായ ഒരു പ്രചരണമാണ് ഇപ്പോൾ ആവിഷ്കരിച്ച് നടപ്പാക്കിയിരിക്കുന്നത്. തന്റെ വാർഡിലെ ഒരു പ്രദേശത്തിൻറെ ടൂറിസം സാധ്യതകൾ തിരിച്ചറിഞ്ഞ് അത് ഒരു വ്ളോഗ് രൂപത്തിൽ ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ യുവാവ്. ഈ പരീക്ഷണം വിജയിച്ചാൽ സഞ്ചാരികൾ ഇങ്ങോട്ടേക്ക് ധാരാളമായി എത്തിച്ചേരുവാനും അതുവഴി പ്രാദേശികമായ വികസനകുതിപ്പ് ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയാണ് ഇദ്ദേഹം ഞങ്ങളുടെ പങ്കുവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലമുകളിൽ ഇരിക്കുന്ന ഫാത്തിമ ഗിരി കപ്പേളയും, അങ്ങോട്ടേക്കുള്ള കുരിശിന്റെ വഴിയും, അതിനും മുകളിലായി സ്ഥിതി ചെയ്യുന്ന വ്യൂ പോയിന്റും ആണ് ഈ വീഡിയോ ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇക്കോ ടൂറിസത്തിനും പിൽഗ്രിമേജ് ടൂറിസത്തിനും വലിയ സാധ്യതകളാണ് പ്രദേശത്തുള്ളത് എന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകും. വ്യൂ പോയിന്റിൽ നിന്നുള്ള താഴ്വാരക്കാഴ്ചകൾ ഹൃദയഹാരിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക