വിദേശ ഉപരിപഠന മേഖലയിൽ മുൻനിരയിലുള്ള ജേക്കബ്സ് ഇൻ്റർനാഷണൽ കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ആരംഭിക്കുന്ന കൊല്ലം ശാഖകയുടെ ഉത്ഘാടനം കൊല്ലം ക്രോവദർ മസോണിക് ഹാളിൽ നടന്നു. സെമിനാർ കൊല്ലം ഇരവിപുരം MLA ശ്രി എം നൗഷാദ് ഉത്ഘാടനം ചെയ്തു. കേരളത്തിലുടനീളം ശാഖകൾ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് കൊല്ലം ആസ്ഥാനമായുള് മാസ്സ് എക്ഷ്പെര്ട്സ് എഡ്യൂക്കേഷണൻ കൺസൾട്ടൻ്റുമായി സഹകരിച്ച് ജില്ലായിൽ കൺസൾട്ടൻസി പ്രവർത്തനം ആരംഭിക്കുന്നത്.

15 വർഷക്കാലമായി ഉപരിപഠനമേഖലയിൽ സജീവമായുള്ള ജേക്കബ്സ് ഇൻ്റർനാഷണലിന് കുവൈത്ത്, യു എ ഇ ,ജോർജിയ എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ പ്രവർത്തിച്ചു വരുന്നു.സമർത്ഥരായ കുട്ടികൾക്കും വിദേശ ഉപരിപഠനത്തിൻ്റെ അനന്തസാധ്യതകൾ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജേക്കബ്സ് ഇൻ്റർനാഷണൽ പ്രവർത്തനം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നത്. എം ബി ബി എസ്, എൻജിനീയറിംഗ്, ഫാർമസി, മറ്റു മാനേജ്മെൻ്റ് കോഴ്സുകൾ മിതമായ സാമ്പത്തികച്ചിലവിൽ പൂർത്തിയാക്കാൻ സാധിക്കും എന്നുള്ള അവബോധം കുട്ടികളിലും മാതാപിതാക്കളിലും എത്തിക്കുവാൻ സംഘടിപ്പിച്ച സെമിനാറിൽ കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ധാരാളം പേർ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജേക്കബ്സ് ഇൻ്റർനാഷണൽ മാനേജിംഗ് ഡയറക്ടർ : ജേക്കബ് M.ചാണ്ണപെട്ട , ഡയറക്ടർ : സുധാ ജേക്കബ്,മാസ്സ് എക്ഷ്പെര്ട് കൊല്ലം എഡ്യൂക്കേഷൻ മാനേജിംഗ് ഡയറക്ടർ : മാത്യു കോശി , പാർട്ണർ : സതീഷ് കുമാർ,Rev.ജിജി മാത്യു – കൊല്ലം മാർത്തോമാ ഇടവക വികാരി, അഡ്വ. തോമസ് പണിക്കർ സാമൂഹിക നേതാക്കൾ മുതലായവർ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക