വിഷു റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് നസ്‌ലെൻ നായകനായ ആലപ്പുഴ ജിംഖാന. ചിത്രം തിയേറ്റതിരുകളില്‍ പ്രദർശനം തുടരുകയാണ്.സിനിമയുടെ വിജയാഘോഷങ്ങള്‍ക്കിടയില്‍ ഇപ്പോഴിതാ നസ്‌ലെന്‍റെ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.
നസ്‌ലെന്‍റെ തോളില്‍ കൈയ്യിട്ട് ആരാധകൻ സെല്‍ഫി എടുക്കുമ്ബോള്‍ അസ്വസ്ഥനാകുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.ആരാധകരുടെ ഇടയിലൂടെ ഇറങ്ങി വരുന്ന നസ്‌ലെന്‍റെ ചിത്രമെടുക്കാൻ ആളുകള്‍ തിരക്ക് കൂട്ടുന്നതും ഇതിനിടയില്‍ ഒരാള്‍ നസ്‌ലെന്‍റെ തോളില്‍ കയ്യിട്ട് ചിത്രം എടുക്കുന്നതുമാണ് വീഡിയോ.
എന്നാല്‍ ഇതില്‍ അസ്വസ്ഥനായ നസ്‌ലൻ ‘ടാ വിടടാ വിടടാ’ എന്നും പറഞ്ഞ് ആ കൈ എടുത്ത് മാറ്റുന്നതും കാണാം. എന്നാല്‍ താരത്തിന്റെ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
അതേസമയം ആലപ്പുഴ ജിംഖാനയിലൂടെ കരിയറിലെ മികച്ച അഡ്വാന്‍സ് ബുക്കിംഗാണ് നസ്‌ലെന്‍ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നും 1.45 കോടിയാണ് ചിത്രം നേടിയത്. പ്രേമലുവിന് ലഭിച്ച 96 ലക്ഷമാണ് അഡ്വാന്‍സ് ബുക്കിങ്ങിലെ നസ്‌ലെന്റെ ഇതുവരെയുണ്ടായിരുന്ന മികച്ച റെക്കോര്‍ഡ്. അതേസമയം ആലപ്പുഴ ജിംഖാന കളക്ഷനിലും വലിയ കുതിപ്പാണ് ഉണ്ടാക്കുന്നത്. ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസില്‍ 10 കോടിക്ക് മേലേ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനമികവ് ആവര്‍ത്തിച്ചുവെന്നാണ് പ്രേക്ഷക അഭിപ്രായങ്ങള്‍. സ്‌പോര്‍ട്‌സ് കോമഡി എന്ന ഴോണറിനോട് സിനിമ നീതി പുലര്‍ത്തിയെന്നും അഭിപ്രായങ്ങളുണ്ട്.
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്.
ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോണ്‍ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.






