വഖഫ് നിയമ ഭേദഗതിയെ പിന്തുണയ്‌ക്കാതെ തുരങ്കം വച്ച കോണ്‍ഗ്രസുമായി ചേർന്ന് വാസ്തവ വിരുദ്ധ പ്രചാരണം നടത്തരുതെന്ന് കാസ. ജബല്പൂർ പ്രശ്നങ്ങളുടെ പേരില്‍ ക്രിസ്ത്യാനികളെ കൈയ്യിലെടുത്ത് വോട്ട് നേടാനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റേതെന്നും കാസ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.150 കോടി ജനങ്ങള്‍ വസിക്കുന്ന ഈ ഭാരതത്തില്‍ ഭൂരിപക്ഷ സമുദായമായ ഹൈന്ദവ സമുദായവും ക്രൈസ്തവ സമുദായവും തമ്മിലുള്ള പ്രശ്നം എന്നു പറയുന്നത് മതപരിവർത്തനം എന്ന ഏക വിഷയം മാത്രമാണുള്ളത്.

മതം പ്രചരിപ്പിക്കാനുള്ള അവകാശം ഈ രാജ്യം നമുക്ക് നല്‍കുന്നുണ്ട് പക്ഷേ മറ്റു മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും ആരാധന മൂർത്തികളെയും അവഹേളിക്കുവാനോ അതുപോലെ പണമോ പ്രണയമോ പ്രലോഭനമോ പ്രത്യാശയോ പാരിതോഷികമോ ഭീഷണിയിലൂടെയോ മതം മാറ്റാനും നിയമം അനുവദിക്കുന്നില്ല. നമ്മുടെ കുടുംബത്തിലെ മകനോ മകളോ ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്യുന്നത് നമുക്ക് സഹിക്കാൻ ആവുന്നില്ല എങ്കില്‍ ഇതേ വിഷമം തന്നെയാണ് സ്വന്തം വീട്ടിലുള്ളവർ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുമ്ബോള്‍ ഉത്തരേന്ത്യയിലെ ഹൈന്ദവർക്കും ഉണ്ടാകുന്നതെന്ന് നാം ഇനിയെങ്കിലും നിങ്ങള്‍ തിരിച്ചറിയണം അംഗീകരിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ് അല്ലാതെ നമ്മള്‍ ചെയ്യുമ്ബോള്‍ ശരിയും മറ്റുള്ളവർ ചെയ്യുമ്ബോള്‍ തെറ്റും ആവുന്നതെങ്ങനെയാണ് ? ഇതൊക്കെ തന്നെയാണ് ജബല്‍ പുരിയിലെയും പ്രശ്നങ്ങളുടെ കാരണം, പക്ഷേ അവിടെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതല്ല നടന്നിട്ടുള്ളത് എന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം , പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവർക്കെതിരെ നിയമപരമായി അവിടെ നടപടികളും സ്വീകരിച്ചു കഴിഞ്ഞു. പിന്നെയും ജബല്‍പൂരിന്റെ പേരില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടി എന്തിനു വേണ്ടിയാണെന്ന് ഈ കേരള പൊതു സമൂഹത്തിന് നന്നായിട്ട് അറിയാമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കാസ പറയുന്നു.

തീവ്ര ഹൈന്ദവ വികാരവും ഭൂരിപക്ഷ വർഗീയതയും പ്രചരിപ്പിക്കുന്ന സംഘപരിവാർ സംഘടനകളുടെ ശൈലിയിലാണ് കാസയുടെയും പ്രതികരണം. ഇസ്ലാമിക വിരോധം പ്രചരിപ്പിക്കുവാനും, ക്രൈസ്തവ ബവോട്ട് ബാങ്കുകളിലേക്ക് കടന്നു കയറുവാനും സംഘപരിവാറിന്റെ ഉപകരണമായി കാസവ പ്രവർത്തിക്കുന്നുണ്ട് എന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് സഭയ്ക്കും വൈദികർക്കും എതിരെയുള്ള തീവ്ര ക്രൈസ്തവ നിലപാടുള്ള സംഘടനയുടെ ഇപ്പോഴത്തെ വിമർശനം. മുനമ്പം വിഷയത്തിൽ സ്വീകരിച്ച തീവ്രത ജബൽ പൂരിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ട വിഷയത്തിൽ കാസ പ്രകടിപ്പിക്കാത്തതിനെ ചൊല്ലി നേരത്തെ തന്നെ വിമർശനങ്ങൾ ശക്തമായിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക