വയനാട് നമ്ബിക്കൊല്ലിയില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി കീഴടക്കി. അച്ഛനും മകനും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്.പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു ഇവർ. അരിവാള്‍ വച്ചുള്ള ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വിരലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.നൂല്‍പ്പുഴ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
രണ്ടുപേർ ചേർന്ന് വാഹനങ്ങള്‍ തടയുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ആണ് ആക്രമണമുണ്ടായത്. സണ്ണി, ജോമോൻ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. ലഹരി ഉപയോഗത്തിന് ശേഷമാണ് ആക്രമണം തുടങ്ങിയത് എന്നാണ് വ്യക്തമാകുന്നത്. പൊലീസ് ജീപ്പ് ഉള്‍പ്പെടെ 5 വാഹനങ്ങളാണ് ഇവർ അടിച്ചു തകർത്തത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
















