ഗർഭനിരോധന ഉറകള്‍ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയ നിലയില്‍ കണ്ടെത്തി. പതിനായിരത്തോളം പായ്ക്കറ്റുകളാണ് വെള്ളിയാംപറമ്ബില്‍ ജനവാസം കുറഞ്ഞ പ്രദേശത്ത് ചാക്കുകളിലും മറ്റും കൊണ്ടുവന്നു തള്ളിയത്. 20ലേറെ ചാക്കുകളിലായാണ് നാലിടങ്ങളിലായി ഇവ ഉപേക്ഷിച്ചത്.
ഉപയോഗിച്ച പ്രഗ്നൻസി ടെസ്റ്റ് കിറ്റ്, ലൂബ്രിക്കന്‍റ് തുടങ്ങിയവയുടെ പായ്ക്കറ്റുകളും തള്ളിയ കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസമാണ് വഴിയാത്രക്കാർ ചാക്കുകള്‍ കണ്ടെത്തിയത്. ആശുപത്രികളിലേക്കും ഹെല്‍ത്ത് സെന്‍ററിലേക്കും വിതരണം ചെയ്യുന്ന ഗർഭ നിരോധന ഉറകള്‍ തള്ളിയതാണോയെന്ന് സംശയിക്കുന്നു. 2027 വരെ കാലാവധിയുള്ള കവറുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















