കഴിഞ്ഞ ഒൻപതുവർഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നത് 3070 കൊലപാതകങ്ങള്‍. 2016 മേയ് മുതല്‍ 2025 മാർച്ച് 16 വരെയുള്ള കണക്കാണിത്. ലഹരിക്കടിപ്പെട്ടവർ പ്രതികളായ 58 കൊലപാതകക്കേസുകളുണ്ടായി. 18 എണ്ണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘർഷത്തെത്തുടർന്നാണ്. നിയമസഭയില്‍ എ.പി. അനില്‍കുമാർ എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
കൊലപാതകക്കേസുകളില്‍ 78 പേരെ ഇനിയും അറസ്റ്റ്ചെയ്യാനുണ്ട്. 476 പ്രതികളെ ശിക്ഷിച്ചു. കൊലപാതകക്കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവുനല്‍കി വിടുതല്‍ചെയ്തിട്ടില്ലെന്നും ചട്ടങ്ങള്‍ അനുശാസിക്കുന്ന അവധി ആനുകൂല്യങ്ങള്‍ മാത്രമാണു നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കൊലപാതക കണക്കുകൾ പോലീസ് ജില്ല തിരിച്ച്
- തിരുവനന്തപുരം സിറ്റി 131
- തിരുവനന്തപുരം റൂറല്‍ 287
- എറണാകുളം സിറ്റി 148
- എറണാകുളം റൂറല്‍ 190
- കൊല്ലം സിറ്റി 148
- കൊല്ലം റൂറല്‍ 190
- തൃശ്ശൂർ സിറ്റി 165
- തൃശ്ശൂർ റൂറല്‍ 150
- പാലക്കാട് 233
- മലപ്പുറം 200
- ഇടുക്കി 198
- ആലപ്പുഴ 180
- കോട്ടയം 180
- കോഴിക്കോട് 157
- കണ്ണൂർ 152
- പത്തനംതിട്ട 140
- കാസർകോട് 115
- വയനാട് 90
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















