പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്ബുരാന്‍ ചിത്രം റിലീസിന് ശേഷം വ്യാപക വിമര്‍ശനങ്ങളാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്.രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ നിരവധി പേര്‍ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഹൈബി ഈഡന്‍ എംപിയും ചിത്രത്തെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. ‘ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വകയല്ല, നട്ടെL’ എന്ന കുറിപ്പോടെ സുപ്രിയ മേനോനും പൃഥ്വിരാജ് സുകുമാരനുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.

തിരക്കഥാകൃത്ത് മുരളി ഗോപിയെയും സുപ്രിയയെയും പൃഥ്വിരാജിനെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലെ നായകന്‍ മോഹന്‍ലാലിനെ എംപി പോസ്റ്റില്‍ ടാഗ് ചെയ്തിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

#prithviraj #muraligopi @therealprithvi @supriyamenonprithviraj

Posted by Hibi Eden on Monday, March 31, 2025

അതേസമയം ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുനില്‍ക്കേ ചിത്രം ആ?ഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംപിടിച്ചു. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്ബുരാന്‍ 200 കോടി ക്ലബിലെത്തിയത്. നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിച്ചത്. അതേസമയം ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഉടന്‍ തീയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് മൂന്ന് മിനിറ്റാണ് ചിത്രത്തില്‍നിന്ന് നീക്കം ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക