സോഷ്യല്‍ മീഡിയയില്‍ വൈറലാണ് അശ്വന്ത് കോക്ക്. അശ്വന്ത് കോക്ക് ചെയ്യുന്ന സിനിമ റിവ്യൂസും വൈറല്‍ ആവാറുണ്ട്. ഇപ്പോള്‍ അശ്വന്ത് കോക്കിന്റെ ഒരു ചിത്രമാണ് ചർച്ചയായിരിക്കുന്നത്.അശ്വന്ത് കോക്ക് തന്നെയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മുഖം നീരുവെച്ച്.. കണ്ണ് കലങ്ങി, തടിപ്പ് വന്ന രീതിയലാണ് ഉള്ളത്.
ഒരു കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അശ്വന്ത് കോക്കിന്റെ പോസ്റ്റിന് താഴെ ധാരാളം കമന്റുകള്‍ വരുന്നുണ്ട്. എമ്ബുരാൻ സിനിമയെ വിമർശിച്ച് അശ്വന്ത് കോക്ക് റിവ്യൂ ചെയ്തിരിന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് കമന്റുകള്‍.
-->
നല്ല ഇടി കിട്ടിയെന്ന തോന്നുന്നു, കണ്ണ് പഴുത്തു ചീഞ്ഞിരിക്കുകയാണ് സർ, മോഹൻലാല്‍ ഫാൻസിനോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും,മിക്‌സഡ് റിപ്പോർട്ട് കിട്ടിയ എമ്ബുരാൻ്റെ കുതിപ്പിനെക്കാള്‍ ഏറ്റവും സാറ്റിസ്ഫാക്ഷൻ തരുന്നത് ഈ കാര്യമാണ്. ഇയാള്‍ നെഗറ്റീവ് റിപ്പോർട്ട് വിട്ടാല്‍ ആ സിനിമക്ക് പിന്നെ ഉയർത്ത് എഴുന്നേല്‍പ്പ് ഇല്ലെന്നും ഇയാളാണ് ഇവിടെ അള്‍ട്ടിമേറ്റ് ആണ് എന്നും വിശ്വസിച്ച് പോരുന്ന കൊറേ കോമാളികള്‍ ഉണ്ടായിരുന്നു.
എല്ലാത്തിന്റെയും അഹങ്കാരം മാറി കിട്ടിയതില്‍ ഒടുക്കത്തെ സന്തോഷം! മാത്രമല്ല ഇയാളുടെ റിവ്യു നോക്കി സിനിമക്ക് പോകുന്ന പരിപാടി ഇതോടെ ഒരു പാട് പേർ നിർത്തിയിട്ടുമുണ്ട് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. എന്നാല്‍ അശ്വന്ത് കോക്ക് കമന്റുകള്‍ക്കൊന്നും മറുപടി നല്‍കിയിട്ടില്ല. എന്താണ് സംഭവിച്ചത് എന്നും പറഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസമാണ് അശ്വന്ത് കോക്ക് എമ്ബുരാൻ സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടത്. ചിത്രം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നും മികച്ച പ്രതീക്ഷയോടെ പോയിട്ട് നിരാശയായിരുന്നു ഫലം എന്നുമാണ് അശ്വന്ത് കോക്ക് പറഞ്ഞത്. എന്നാല്‍ എമ്ബുരാൻ തിയറ്ററുകളില്‍ കുതിക്കുകയാണ് 200 കോടി ക്ലബില്‍ സിനിമ ഇടം നേടിയിരുന്നു. സിനിമയ്ക്കെതരെ സംഘപരിവാർ അനുകൂലികള്‍ വിമർശനം ഉന്നയിച്ചതിനെ തുടർന്ന് സിനിമ റിഎഡിറ്റ് ചെയ്തിരുന്നു. റീ എഡിറ്റ് ചെയ്ത പുതിയ പതിപ്പ് ഉടനെ പ്രദർശനത്തിന് എത്തും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക