മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എമ്ബുരാൻ മലയാളത്തിന്റെ ബാഹുബലിയാണെന്ന് ചിത്രത്തിന്റെ ഡിസൈനർ സുജിത് സുധാകരൻ.വർഷങ്ങള്‍ക്ക് മുമ്ബ് തന്നെ എമ്ബുരാനെ കുറിച്ച്‌ ഒരു വിഷ്വാല്‍ പൃഥ്വിരാജിന് ഉണ്ടായിരുന്നെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുജിത് പറഞ്ഞു.

സിനിമയുടെ കോസ്റ്റ്യൂമാണ് സിനിമയുടെ ഭാഷ. കൂടുതലായും കറുപ്പും വെള്ളയും നിറങ്ങളുള്ള വസ്ത്രങ്ങളാണ് ആർട്ടിസ്റ്റുകള്‍ ഉപയോഗിച്ചത്. മോഹൻലാലിന് വേണ്ടി രണ്ട് ലക്ഷം രൂപയുടെ ഗ്ലാസുകള്‍ വരെ വാങ്ങിയിട്ടുണ്ട്. കാരണം ആ സിനിമയ്‌ക്ക് അത് ആവശ്യമാണ്. പലപ്പോഴും സിനിമകളില്‍ വാച്ചുകളുടെയും ഗ്ലാസുകളുടെയും കോപ്പിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ എമ്ബുരാനില്‍ ഒറിജിനല്‍ പ്രോഡക്‌ട് തന്നെയാണ് മോഹൻലാലിന് വേണ്ടി ഉപയോഗിച്ചത്. 14 ലക്ഷം വരുന്ന ഏഴ്, എട്ട് ജാക്കറ്റുകള്‍ ചിത്രത്തില്‍ ഉപയോഗിക്കുന്നു.രണ്ട് ലക്ഷത്തിലധികം രൂപയുടെ ജാക്കറ്റുകളും വാച്ചുകളുമാണ് ഉപയോഗിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലൂസിഫറില്‍ ലാല്‍ സാറിന് വേണ്ടി ഒരു വാച്ചിന്റെ കോപ്പി ഞാൻ വാങ്ങിയിരുന്നു. അപ്പോഴാണ് ലാല്‍ സാർ പറയുന്നത് ഇതിന്റെ ഒറിജിനല്‍ എന്റെ കൈയ്യിലുണ്ടെന്ന്. പിന്നെ അദ്ദേഹം ആ ഒറിജിനലാണ് ഉപയോഗിച്ചതെന്നും സുജിത് സുധാകരൻ പറഞ്ഞു.

ലൂസിഫർ പുറത്തിറങ്ങിയതിന് പിന്നാലെ മോഹൻലാലിന്റെ വസ്ത്രങ്ങളും വാച്ചും ഗ്ലാസുമൊക്കെ ഏറെ ചർച്ചയായിരുന്നു. ആഡംബര വാച്ചുകളാണ് ചിത്രത്തില്‍ അധികവും ഉപയോഗിച്ചിരുന്നത്. എമ്ബുരാനിലേക്ക് വരുമ്ബോള്‍, പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും മോഹൻലാലിന്റെ കാരക്ടർ പോസ്റ്ററും വീണ്ടും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക