
സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ എമ്പുരാൻ തരംഗമാണ്. ഓരോ ദിവസവും സിനിമയുടേതായി വരുന്ന അപ്ഡേറ്റുകള്‍ കീറിമുറിച്ച് അതിലെ ബ്രില്യൻസുകള്‍ കണ്ടുപിടിക്കുകയാണ് ആരാധകർ. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സിനിമയുടെ ട്രെയ്‌ലർ എത്തിയപ്പോള്‍ അതിലെ പല രംഗങ്ങളിലെയും ബ്രില്യൻസുകള്‍ ചർച്ചയാകുന്നുണ്ട്. അതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ട്രെയ്‌ലറിലെ ഒരു രംഗത്തില്‍ കാണിക്കുന്ന ഐയുഎഫ് എന്ന പാർട്ടി ഓഫീസിലെ ബോർഡിലെ ബ്രില്യൻസ്.
ട്രെയ്‌ലറില്‍ മിന്ന്യം പോലെ കാണിക്കുന്ന രംഗത്തില്‍ ഐയുഎഫ് എന്ന പാർട്ടി ഓഫീസിന്റെ ചുവരില്‍ പാർട്ടിയുടെ മുൻ അധ്യക്ഷന്മാരുടെ പേരുകള്‍ കാണിക്കുന്നുണ്ട്. എം ഒ വേലായുധൻ നായർ, സി കെ ഗോവിന്ദ വർമ്മ, കെ എ ഉമ്മൻ, പി കെ ആന്റണി, പത്മരാജൻ നാടാർ, പി ആർ തോമസ്, വയലാർ പവിത്രൻ, മുരളീധരൻ പി കെ, പി പി തങ്കപ്പൻ, തെന്നല കൃഷ്ണപിള്ള, സുമേഷ് ചെന്നിത്തല തുടങ്ങിയ പേരുകളാണ് കാണിക്കുന്നത്. ഇത് കേരളത്തിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളോട് സാമ്യമുള്ള പേരുകളാണ്.