തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകൻ ഉദയനിക്കും ഒപ്പമുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ചിത്രങ്ങൾ വൈറൽ. ഫേസ്ബുക്കിൽ സുധാകരൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. “ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി നിശ്ചയദാർഢ്യത്തോടെ ഫാസിസ്റ്റ് , വർഗ്ഗീയ ശക്തികൾക്കെതിരെ ഇരട്ടത്താപ്പില്ലാത്ത പോരാട്ടം നയിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനൊപ്പം” എന്ന അടിക്കുറിപ്പോടെയാണ് കെപിസിസി അധ്യക്ഷൻ ചിത്രം പങ്കിട്ടത്

ലോക്സഭ മണ്ഡല പുനർനിർണയം 25 വർഷക്കാലത്തേക്ക് മരവിപ്പിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ചെന്നൈ ഗിണ്ടിയിലെ നക്ഷത്ര ഹോട്ടലില്‍ ചേർന്ന വിവിധ പ്രതിപക്ഷ പാർട്ടി ഭരണകർത്താക്കളുടെയും നേതാക്കളുടെയും സംയുക്ത ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കെ സുധാകരൻ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ കർണാടക ഉപ മുഖ്യമന്ത്രി ബി കെ ശിവകുമാർ എന്നീ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണ്ഡല പുനർ നിർണയം 2026 മുതല്‍ 25 വർഷക്കാലത്തേക്ക് നിർത്തിവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ പാർലമെന്റില്‍ ഉറപ്പുനല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. എം.പിമാരുടെ സംഘം മോദിയെ നേരില്‍ക്കണ്ട് സമ്മർദം ചെലുത്തും. പാർലമെന്റില്‍ നിലവിലുള്ള എം.പിമാരുടെ എണ്ണത്തില്‍ മാറ്റമുണ്ടാവരുത്. അതാത് സംസ്ഥാനങ്ങളില്‍ സർവകക്ഷിയോഗം വിളിച്ചുകൂട്ടി പ്രമേയം പാസാക്കാനും യോഗം തീരുമാനിച്ചു. രാജ്യത്തിന്റെ ജനാധിപത്യവും ഫെഡറല്‍ സംവിധാനവും സംരക്ഷിക്കേണ്ടതുണ്ടെന്നും ഇത് ചരിത്രദിനമാണെന്നും സ്റ്റാലിൻ പറഞ്ഞു.

മണ്ഡല പുനഃക്രമീകരണം പാർലമെന്റിലെ പ്രാതിനിധ്യം കുറയുന്നതിന് കാരണമാകും. ജനസംഖ്യാ നിയന്ത്രണ പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളാണ് ഏറെ ബാധിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ പോരാട്ടം നടത്തണമെന്നും തമിഴ്നാട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നിയോജകമണ്ഡല പുനർ വിഭജന വിഷയത്തില്‍ വ്യക്തത വരുത്തേണ്ടത് കേന്ദ്ര സർക്കാറിന്റെ കടമയാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. മണ്ഡല പുനർനിർണയം ഡമോക്ലസിന്റെ വാളാണ്. ഭരണഘടനയും ജനാധിപത്യ നടപടിക്രമങ്ങളും പാലിക്കാതെ ബി.ജെ.പി സർക്കാർ പൊടുന്നനെ പുനർവിന്യാസം നടത്താനാണ് പദ്ധതിയിടുന്നത്. സമവായത്തിലെത്തിയതിനുശേഷം മാത്രമേ മണ്ഡല പുനഃക്രമീകരണം നടത്താൻ പാടുള്ളൂവെന്നും പിണറായി വിജയൻ പറഞ്ഞു.

ഫെഡറല്‍ വ്യവസ്ഥിതി സംരക്ഷിക്കപ്പെടുന്നതിനുള്ള ചുവടുവെപ്പാണ് ഈ യോഗമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. പുനർനിർണയത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അറിയിച്ചു. ജനസംഖ്യാടിസ്ഥാനത്തില്‍ പുനർനിർണയം നടത്തരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്സിങ്മാൻ ആവശ്യപ്പെട്ടു.ശിരോമണി അകാലിദള്‍, മുസ്‍ലിം ലീഗ്, ബിജു ജനതാദള്‍, ആം ആദ്മി, ജനസേനാ ഭാരതീയ രാഷ്ട്രീയ സമിതി ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍നിന്നുള്ള 23 രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

പിന്തുണക്കുന്നതായി അറിയിച്ചെങ്കിലും പ്രതിനിധിയെ അയക്കാൻ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി തയാറായില്ല. മുൻ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് വിഡിയോ കോണ്‍ഫറൻസിങ് മുഖേന സംസാരിച്ചു.ഫിണറായിയെയും, കെ.സുധാകരനെയും കൂടാതെ ബിനോയ്‍വിശ്വം, എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.എം.എ. സലാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തിൽ നിന്ന് യോഗത്തിൽ പങ്കെടുത്തു. അടുത്തഘട്ട യോഗം ഹൈദരാബാദില്‍ നടക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക