മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്.

കൊളംബോയില്‍ മോഹൻലാലും മമ്മൂട്ടിയും എത്തിയിട്ടുണ്ട്. മോഹൻലാല്‍ ആന്റോ ജോസഫിനും മമ്മൂട്ടി ആന്റണി പെരുമ്ബാവൂരിനൊപ്പം കൊളംബയില്‍ ഉള്ള രസകരമായ ഫോട്ടോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മമ്മൂട്ടിയുടെ സുഹൃത്തും മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മാതാവുമാണ് ആന്റോ ജോസഫ്. ആന്റണി പെരുമ്ബാവൂരാകട്ടെ മോഹൻലാലിന്റെ സുഹൃത്തും സിനിമാ നിര്‍മാതാവും. അങ്ങനെയിരിക്കെ നടൻ മമ്മൂട്ടി കൊളംബോയിലേക്ക് ആന്റണി പെരുമ്ബാവൂരിനൊപ്പം വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന്റെയും കൗതുകമാര്‍ന്ന വീഡിയോ ഹിറ്റായിട്ടുണ്ട്. മഹേഷ് നാരായണനാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്.

ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. റിപ്പോര്‍ട്ടനുസരിച്ച്‌ സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.

മലയാളത്തിന്റെ മോഹൻലാല്‍ നായകനായ ചിത്രമായി ഒടുവില്‍ എത്തിയത് മലൈക്കോട്ടൈ വാലിബൻ ആണ്. മോഹൻലാല്‍ മലൈക്കൈട്ടൈ വാലിബൻ സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. വൻ ഹൈപ്പോടെ എത്തിയ ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്ബോള്‍ മറ്റ് കഥാപാത്രങ്ങളായി കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടായിരുന്നു. ഷിബു ബേബി ജോണായിരുന്നു നിര്‍മാണം. മധു നീലകണ്ഠനായിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചത്. പ്രശാന്ത് പിള്ളയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക