ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ. ജയൻ, സിദ്ദീഖ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ രേഖാചിത്രം സിനിമയുടെ വിജയാഘോഷത്തിനിടെയുണ്ടായ ഒരു രംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.മമ്മൂട്ടിക്ക് ആസിഫ് അലി ഉമ്മ നല്‍കിയതാണ് സംഭവം.
കേക്ക് മുറിക്കുന്നതിന് മുമ്ബായി, ‘റോഷാക്കിന്‍റെ സമയത്ത് മമ്മൂക്ക എനിക്കൊരു റോളക്സ് തന്നിരുന്നു. തിരിച്ച് ഞാൻ എന്താണ് കൊടുക്കേണ്ടത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്’ എന്ന് ആസിഫ് അലി പറയുകയായിരുന്നു. കവളില്‍ തൊട്ട് ഉമ്മ മതിയെന്ന് മമ്മൂട്ടി ആഗ്യം കാണിച്ചു. ഉടൻ ആസിഫ് കവളില്‍ ഉമ്മ നല്‍കുകയും ചെയ്തു. ദൃശ്യങ്ങള്‍ സിനിമാ ഗ്രൂപ്പുകളിലെല്ലാം പ്രചരിക്കുകയാണ്.
ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ. ജയൻ, സിദ്ദീഖ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ രേഖാചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. നാലു ദിവസത്തില്‍ 18.6 കോടി രൂപയാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്. 1985ലെ മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിന്‍റെ ചിത്രീകരണഘട്ടവുമായി ബന്ധപ്പെട്ടാണ് കഥാഗതി.

















