മുൻ എം.പിയും മുതിർന്ന നേതാവുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐയില്‍ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്.
സിപിഐ കൊല്ലം ജില്ലാ കൗണ്‍സിലിൻ്റേതാണ് തീരുമാനം. ചെങ്ങറ സുരേന്ദ്രനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇന്ന് ചേർന്ന സിപിഐ കൊല്ലം ജില്ലാ കൗണ്‍സിലില്‍ ഈ പരാതി ചർച്ച ചെയ്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കഴിഞ്ഞ തവണ യോഗത്തില്‍ പങ്കെടുത്ത ചെങ്ങറ സുരേന്ദ്രൻ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ഇന്നത്തെ യോഗത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നില്ല.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















