യാത്രക്കാരിയായ യുവതി വിമാനത്തില്‍ തുണിയുരിഞ്ഞ് നഗ്നയായതോടെ ഫിനീക്സിലേക്ക് പോയ വിമാനം തിരികെ പറന്നു. സൗത്ത് വെസ്റ്റ് എയർലൈനാണ് യുവതിയുടെ അതിക്രമം കാരണം തിരികെ പറക്കേണ്ടി വന്നത്.ഇവർ ബഹിരാകാശ സഞ്ചാരി എന്നാണ് വിവരം.
വിമാനം ഉയർന്ന് പൊങ്ങിയതോട യുവതി വസ്ത്രം ഊരി നഗ്നയാവുകയും സീറ്റുകള്‍ക്കിടയിലൂടെ നിലവിളിച്ച് ഓടുകയുമായിരുന്നു. വിമാനത്തില്‍ നിന്നിറങ്ങണമെന്നായിരുന്നു ആവശ്യം. ഫോക്സ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ഫ്ലൈറ്റ് നമ്ബർ 733-ലായിരുന്നു സംഭവം. ഹൂസ്റ്റണില്‍ നിന്ന് യുഎസിലെ ഫീനിക്സിലേക്ക് പോവുകയായിരുന്നു വിമാനം.
-->
തുണിയുരിഞ്ഞ ഇവർ സഹയാത്രികരെ മർദിക്കുകയും വിമാന ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തു. തുടർന്ന് കോക്ക്പിറ്റില്‍ തുടർച്ചയായി ഇടിക്കുകയും ചെയ്തു. യുവതി താഴേക്കും മുകളിലേക്കും ചാടാൻ തുടങ്ങിയെന്നും അവർക്ക് മാനസിക നില തകർന്നതായും തോന്നിയെന്ന് ഒരു സഹയാത്രികൻ പറഞ്ഞു.
ബൈ പോളാറാണെന്ന് അവർ അവകാശപ്പെട്ടെന്നും ഇയാള്‍ പറഞ്ഞു. 25 മിനിട്ടിലേറെ ഇവരുടെ അഭ്യാസം വിമാനത്തില്‍ തുടർന്നു. യാത്രക്കാരില്‍ ആരോ പകർത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തിരികെ ഹൂസ്റ്റണിലെത്തിയ വിമാനത്തില്‍ നിന്ന് ഇവരെ ബ്ലാങ്കറ്റ് പുതപ്പിച്ചാണ് പുറത്തിറക്കിയത്. ഇവരെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക