വിവാഹ വാഗ്ദ്ധാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത ആള്‍ക്കെതിരെ പോലീസ് കേസ്സെടുത്തു. ധർമ്മടം പോലീസ് ആണ് കേസ്സെടുത്തത്. മട്ടന്നൂർ വെമ്ബടി സ്വദേശിആയ സത്യൻ എന്ന ആളാണ് പ്രതി.

ഇയാൾ മുന്നേ വിവാഹിതൻ ആണ്. ഇത് മറച്ച് വച്ച് യുവതിയെ വിവാഹം കഴിക്കുക്കുകയും നിരവധി സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്യുക പതിവാക്കിയിരുന്നു. യുവതിയുടെ മേലൂരിലുള്ള വീട് 27 ലക്ഷത്തിന് വില്‍പ്പന നടത്തുകയും ആ പണം ഓരോ ആവശ്യം പറഞ്ഞു യുവതിയുടെ കയ്യില്‍ നിന്ന് വാങ്ങിക്കുകയും ചെയ്തു എന്നും പരാതിയിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയുടെ സ്വർണ്ണവും പണവും കൈക്കലാക്കി ബാംഗ്ലൂരില്‍ നിന്ന് ഇയാൾ മട്ടന്നൂർ വെമ്ബടിയിലേക്ക് കടന്നു. വഞ്ചിക്കപ്പെട്ട യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ബാംഗ്ലൂർ മലയാളി സമാജത്തിന്റെ ആളുകളാണ് ഇവരെ സ്വദേശമായ തലശ്ശേരിയില്‍ എത്തിച്ചത്.

മട്ടന്നൂർ സ്റ്റേഷനിലെ വിവാദ നായകനായ പോലീസുകാരൻ കേസ് ഒതുക്കാൻ ശ്രമിച്ചു എന്നും ആരോപണം ഉയരുന്നുണ്ട്. സംഭവം വാർത്ത ആയതോടെ ഉന്നത പോലീസ് അധികാരികളുടെ ഇടപെടലും ധർമ്മടം സിഐയുടെ കർശന നിലപാടുമാണ് കേസിലേക്ക് കാര്യങ്ങൾ എത്തിയത്. കേസ് ഒതുക്കാൻ ശ്രമിച്ച പോലീസുകാരനെതിരെയും നടപടിക്ക്‌ സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക