ന്യുമോണിയ ബാധിച്ച്‌ കഴിഞ്ഞ 11 ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി.ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ലബോറട്ടികളില്‍ നിന്നുള്ള പരിശോധനകളിലും പുരോഗതിയുണ്ട്. വൃക്കകളുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും പ്രശ്‌നങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇപ്പോഴും ഓക്‌സിജന്‍ നല്‍കുന്നുണ്ട്. നിലവില്‍ ഓക്‌സിജന്റെ അളവ് കുറവുള്ളതായാണ് കാണിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ വൈകുന്നേരം ഗാസയിലെ സഭയുടെ ഇടവക വികാരിയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഗാസയിലെ ഹോളി ഫാമിലി ഇടവക മാര്‍പാപ്പയ്ക്ക് ഒരു വിഡിയോ അയച്ചതായും അതിന് അദ്ദേഹം നന്ദി അറിയിച്ചതായും പറയുന്നു. തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍പാപ്പ നന്ദി പറഞ്ഞു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അസുഖം എത്രയും പെട്ടെന്ന് മാറുന്നതിനായി തിങ്കളാഴ്ച വൈകുന്നേരം റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. നൂറുകണക്കിന് വിശ്വാസികളാണ് പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക