ആശ പ്രവർത്തകരുടെ കലക്ടറേറ്റ് മാർച്ച്‌ പൊളിക്കാൻ എല്ലാ തന്ത്രങ്ങളും പുറത്തെടുത്ത് സി പി എം. ആലപ്പുഴയില്‍ CITU ആശ യൂണിയന്റെ ബദല്‍ മാർച്ച്‌ പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ നടത്താൻ തീരുമാനിച്ചിരിക്കുന്ന ആശാ വർക്കർമാരുടെ കലക്ടറേറ്റ് മാർച്ചിന്റെ മുന്നോടിയായിട്ടാണ് സി ഐ ടി യു വിനെക്കൊണ്ട് ബദല്‍ മാർച്ചിന് സിപി എം ഒരുങ്ങുന്നത്.ആശാ വർക്കേഴ്സ് യൂണിയൻ (CITU ) മാർച്ച്‌ നടത്തുന്നത് പാസ്പോർട്ട് ഓഫീസിലേക്കാണ്.

രണ്ടു സമരവും ഒരേ സമയത്താണ് പ്രഖ്യാപിച്ചത്. ചുവപ്പും വെള്ളയും വസ്ത്രം ധരിച്ചെത്താൻ ആശമാർക്ക് CITU നിർദേശം നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയേറ്റിനു മുന്നിലെ ആശ സമരത്തിലെ ആവശ്യങ്ങള്‍ തന്നെ CITU യൂണിയൻ്റേതും.ആശകളുടെ പാസ്പോർട്ട് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത് പി.പി. ചിത്തരഞ്ജൻ MLA ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വതന്ത്ര യൂണിയൻ ആശകളുടെ കലക്ടറേറ്റ് മാർച്ച്‌ ഉദ്ഘാടനം ചെയ്യുന്നത് മുൻ എം പി ഡോ. കെ. എസ് മനോജ് ആണ്. ഇരു യൂണിയനുകളുടെയും മാർച്ചിന് വേദിയാകുന്ന കലക്ടറേറ്റും പാസ്പോർട്ട് ഓഫീസും തമ്മില്‍ 250മീറ്റർ മാത്രമാണ് അകലം.

നേരത്തെ കലക്ടറേറ് മാർച്ചില്‍ പങ്കെടുക്കരുതെന്ന് ആശകളുടെ ഗ്രൂപ്പില്‍ സിഐടിയു യൂണിയൻ നേതാക്കള്‍ ഭീഷണി ശബ്ദ സന്ദേശം നല്‍കിയിരുന്നു. എല്ലാം നേടി തന്നത് സിഐടിയു ആണെന്നും സന്ദേശം അവകാശപ്പെടുന്നു. സമരം ചെയ്ത് പറഞ്ഞ കാര്യങ്ങള്‍ നേടി സമരം അവസാനിപ്പിച്ച്‌ എത്തിയപ്പോഴാണ് ഇവർ സമരവുമായി വന്നത് എന്നും സന്ദേശത്തില്‍ പറയുന്നു. മാധ്യമങ്ങള്‍ ചോദിച്ചാല്‍ ഒന്നും പറയരുത് എന്ന് സന്ദേശത്തില്‍ താക്കീത് ചെയ്യുന്നുണ്ട്. ആശമാരെ വിളിച്ചാല്‍ നേരമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറണം, സ്ഥലത്തില്ലെന്ന് പറഞ്ഞേക്കണമെന്നും നിർദേശമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക