ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യാവസ്ഥ സങ്കീര്‍ണമാണെന്ന് വത്തിക്കാന്‍ തന്നെ സ്ഥിരീകരിച്ചതോടെ വിശ്വാസ സമൂഹം ആശങ്കയില്‍.തങ്ങളുടെ ഇടയനായി ലോകമെമ്ബാടുമുള്ള വിശ്വാസികള്‍ പ്രാര്‍ത്ഥനയിലാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മാര്‍പാപ്പയുടെ രണ്ടു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യാവസ്ഥ സങ്കീര്‍ണമാണെന്ന് വത്തിക്കാന്‍ തന്നെ വ്യക്തമാക്കിയത്. മാര്‍പാപ്പയുടെ ആരോഗ്യവസ്ഥ സങ്കീര്‍ണമാണെന്ന് വത്തിക്കാന്‍ തന്നെ വ്യക്തമാക്കിയതോടെ കടുത്ത ആശങ്കയാണ് ഉയരുന്നത്. സാധാരണ രീതിയില്‍ ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ സ്വീകരിക്കുന്ന അസാധാരണ നടപടികള്‍ വത്തിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാര്‍പാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്ന റോമിലെ ജമേലി ആശുപത്രിക്കു മുന്നില്‍ പ്രാര്‍ത്ഥനയോടെ ആയിരക്കണക്കിന് വിശ്വാസികളാണ് കാത്തിരിക്കുന്നത്. അതിനിടെ മുന്‍തവണത്തേതുപോലെ മോശമായ ആരോഗ്യാവസ്ഥയില്‍ നിന്നും തനിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതായി ചില അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

തന്റെ പിന്‍ഗാമിയെ കണ്ടെത്തുമ്ബോള്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍ അദ്ദേഹം അടുത്ത വൃത്തങ്ങളോട് സൂചിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. രോഗാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന പരിശുദ്ധ ഫ്രാൻസിസ് പാപ്പയുടെ രോഗസൗഖ്യത്തിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക